നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ പിന്തുണ യുഡിഎഫിനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി മലപ്പുറം ജില്ലയില്‍ നിന്ന് തന്നെ ആയിരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20,000ല്‍ അധികം വോട്ടിന് ജയിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ലയെ കുറിച്ചുള്ള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബിജെപി നേതാവ് കെ സുരേന്ദ്രന്റെയും വിവാദ പ്രസ്താവനകളിലും കെ മുരളീധരന്‍ പ്രതികരിച്ചു. ഉത്തരേന്ത്യയിലെ പോലെ പ്രശ്നം കേരളത്തില്‍ ഇല്ല. എകെ ആന്റണിയെ മുസ്ലിം ലീഗ് വിജയിപ്പിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കേണ്ടെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഡിസിസിക്ക് കൂടുതല്‍ ചുമതല നല്‍കണം. കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
Read more
സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച് നിലവില്‍ തീരുമാനമായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ ദ്രോഹിക്കുന്നതാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.