ഐസിസി ലോകകപ്പ് 2023 ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ തെറ്റായ കാരണങ്ങളാൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ വാർത്തകളിൽ താരം നിറഞ്ഞു. അടുത്തിടെ നടന്ന മത്സരങ്ങളിൽ നിരവധി വിവാദ അമ്പയറിംഗ് തീരുമാനങ്ങൾ ഉണ്ടായതിന് ശേഷം, ഓൺ-ഫീൽഡ് അമ്പയർ ജോയൽ വിൽസണോട് വാർണർ പറഞ്ഞ മോശം വാക്കുകളാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്.
തുടർച്ചയായ തോൽവികളിൽ നിന്ന് മോചനം നേടിയ ശേഷം മോചനം തേടിയ ഓസ്‌ട്രേലിയ തിങ്കളാഴ്ച ലക്‌നൗവിൽ ശ്രീലങ്കയ്‌ക്കെതിരെ വിജയം ഉറപ്പിക്കുകയായിരുന്നു. എന്നിരുന്നാലും, അമ്പയറിംഗ് തീരുമാനങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടർന്നു, വാർണറുടെ പൊട്ടിത്തെറി കൂടി ആയതോടെ സംഭവം വലിയ ചർച്ചയായി.
ഓസ്‌ട്രേലിയയുടെ ചേസിനിടെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. ദിൽഷൻ മധുശങ്കയുടെ ഇൻസ്‌വിംഗറെ നേരിട്ട വാർണർ, പന്ത് തന്റെ ഫ്രണ്ട് പാഡിൽ പതിക്കുന്നതിന് മുമ്പ് ക്രീസിൽ നിന്ന് പുറത്ത് ഇറങ്ങി . പന്ത് ലെഗ് സൈഡിലേക്ക് തെന്നിമാറുമെന്ന് വാർണറുടെ വിശ്വാസം ഉണ്ടായിരുന്നിട്ടും, അമ്പയർ വിൽസൺ വിരൽ ഉയർത്തിയതോടെ വാർണർ പുറത്തായി.
തീരുമാനത്തിൽ അതൃപ്തനായ വാർണർ അത് കാണിച്ചു. പവലിയനിലേക്ക് നടക്കുന്നതിനിടയിൽ, ഓൺ-ഫീൽഡ് അമ്പയർക്ക് നേരെ അസഭ്യ വര്ഷം ചൊരിഞ്ഞാണ് താരം മടങ്ങിയത്. അമ്പയറുടെ തീരുമാനം തന്നെ ആയിരുന്നു ശരിയെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. അതിനാൽ തന്നെ വാർണറുടെ വാദം അവിടെയും നിലകൊണ്ടില്ല.
മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളറും പ്രശസ്ത ബ്രോഡ്കാസ്റ്ററുമായ സൈമൺ ഡൗൾ വാർണറുടെ പെരുമാറ്റത്തെ അപലപിക്കുകയും ഓസ്ട്രേലിയൻ ബാറ്റ്സ്മാനെതിരെ ഐസിസി നടപടി ആവശ്യപ്പെടുകയും ചെയ്തു. വാർണർ മോശം പദം ഉപയോഗിച്ചതിനാൽ തന്നെ അദ്ദേഹത്തിന് എതിരെ നടപടി വേണമെന്നാണ് മുൻ താരം പറഞ്ഞത്.
Read more
“എന്തൊരു മോശം പെരുമാറ്റമാണ് വാർണർ നടത്തിയത്. കണ്ടപ്പോൾ തന്നെ ബുദ്ധിമുട്ട് തോന്നി. അമ്പയർ എടുത്തത് ശരിയായ തീരുമാനം തന്നെ ആയിരുന്നു. വാർണർക്ക് ശിക്ഷ നൽകണം.” മുൻ താരം പറഞ്ഞ് അവസാനിപ്പിച്ചു