ഇംഗ്ലണ്ട് ടീമില്‍ തലയുരുളാന്‍ തുടങ്ങി, വലിയ ഫ്‌ളോപ്പിനെ പുറത്തേക്കടിച്ചു

ലോര്‍ഡ്‌സ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് ടീമില്‍ ചെറിയൊരു അഴിച്ചുപണി. നിറംമങ്ങിയ ഓപ്പണര്‍ ഡോം സിബ്ലിക്കു പകരം ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓഗസ്റ്റ് 25ന് ലീഡ്‌സിലാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ തുടക്കം. രണ്ടാം ടെസ്റ്റില്‍ ജയിച്ച ഇന്ത്യ 1-0ന് മുന്നിലെത്തിയിരുന്നു.

ട്രെന്റ് ബ്രിഡ്ജിലും ലോര്‍ഡ്‌സിലും റോറി ബേണ്‍സിനൊപ്പം ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്ത സിബ്ലിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 18, 28, 11, 0 എന്നിങ്ങനെയായിരുന്നു സിബ്ലിയുടെ സ്‌കോര്‍. ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായ സിബ്ലി കൗണ്ടി ക്ലബ് വാര്‍വിക് ഷയറിനൊപ്പം ചേരും.

Read more

ടെസ്റ്റില്‍ അവസരത്തിന് മലാന് അര്‍ഹതയുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികവ് തെളിയിച്ച താരമാണ് അദ്ദേഹം. സീസണില്‍ വളരെ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളേ കളിച്ചുള്ളൂവെങ്കിലും മലാന്‍ മാറ്ററിയിച്ചെന്നും ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു.