കളി മുടക്കി മഴ; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ പൊരുതുന്നു

ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റില്‍ രസംകൊല്ലിയായി മഴ. ഫോളോഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സിന് ഇറങ്ങിയ പാകിസ്ഥാന്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് നിലവില്‍ 210 റണ്‍സിന്റെ ലീഡാണുള്ളത്.

മഴ കാരണം നാലാംദിനം 56 ഓവറുകള്‍ മാത്രമാണ് എറിയാനായത്. അസര്‍ അലി (29) ബാബര്‍ അസാം (4) എന്നിവരാണ് ക്രീസില്‍. ഷാന്‍ മസുദ് (18) അബിദ് അലി (42) എന്നിവരുടെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. ആന്‍ഡേഴ്‌സണും ബ്രോഡിനുമാണ് വിക്കറ്റുകള്‍.

Image
ഒന്നാം ഇന്നിംഗ്സില്‍ പാകിസ്ഥാന്‍ 273 ന് പുറത്തായിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്സില്‍ 310 റണ്‍സിന്റെ ലീഡാണ് പാക് പട വഴങ്ങിയത്. വമ്പന്‍ ലീഡ് നേടിയതോടെ ഇംഗ്ലണ്ട് സന്ദര്‍ശകരെ ഫോളോഓണിനയക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 583 ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.

Read more


ഈ മത്സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. പാകിസ്ഥാന്‍ ജയിച്ചാല്‍ പരമ്പര 1-1 ന് സമനിലയിലാകും. ആദ്യമത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴയെ തുടര്‍ന്ന് സമനിലയില്‍ പിരിയുകയായിരുന്നു.