സെഞ്ച്വറിക്കരികെ പോപ്പ്; നില ഭദ്രമാക്കി ഇംഗ്ലണ്ട്

പരമ്പരയിലെ ജേതാക്കളെ തീരുമാനിക്കാനുള്ള അവസാന ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ നില ഭദ്രമാക്കി ഇംഗ്ലണ്ട്. ആദ്യ ദിനത്തെ കളി അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്. ഓലി പോപ്പും (91) ജോസ് ബട് ലറുമാണ് (56) ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡോം സിബ്ലെയെ (0) നഷ്ടമായി. പിന്നിട് 17 റണ്‍സെടുത്ത നായകന്‍ ജോ റൂട്ട് റണ്‍ഔട്ടായി മടങ്ങി. കഴിഞ്ഞ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഹീറോ ആയ ബെന്‍ സ്റ്റോക്‌സ് (20) കീമര്‍ റോച്ചിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. ഓപ്പണര്‍ റോറി ബേണ്‍സിന്റെ വിക്കറ്റാണ് നാലാമതായി ഇംഗ്ലണ്ടിന് നഷ്ടമായത്. 147 പന്തില്‍ 57 റണ്‍സെടുത്താണ് റോറി മടങ്ങിയത്.

ENG 258/4 (85.4 ov, Jos Buttler 56*, Ollie Pope 91*, Shannon ...

അഞ്ചാം വിക്കറ്റില്‍ പോപ്പും ബട്‌ലറും ചേര്‍ന്ന് 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഈ ടെസ്റ്റ് ജയിച്ചാല്‍ വിന്‍ഡീസിനെ കാത്തിരിക്കുന്നത് 22 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടില്‍ ഒരു പരമ്പരയെന്ന ചരിത്രം. ഇനി ഇംഗ്ലണ്ട് ഈ ടെസ്റ്റ് ജയിച്ചാല്‍, കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസില്‍ നഷ്ടപ്പെട്ട വിസ്ഡന്‍ ട്രോഫി അവര്‍ക്കു തിരിച്ചു പിടിക്കാം.

PHOTOS: England vs West Indies, 3rd Test, Day 1 - Rediff Cricket

രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ജയിംസ് ആന്‍ഡേഴ്‌സണും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു രണ്ടാം ടെസ്റ്റില്‍ നിന്നു പുറത്തായ ജോഫ്ര ആര്‍ച്ചറും ഇംഗ്ലണ്ട് നിരയില്‍ മടങ്ങിയെത്തി.