പാതി ജയിച്ച് ഇംഗ്ലണ്ട്, നിരാശയിൽ പാകിസ്ഥാൻ

മഴ ഭീക്ഷണി മുന്നിൽ നിൽക്കുന്ന ടി20 ഫൈനൽ മത്സരത്തിലെ ടോസ് ജയിച്ച ഇംഗ്ലണ്ട് നായകൻ ബോളിങ് തിരഞ്ഞെടുത്തു. ടോസ് കിട്ടുന്ന ടീം ബോളിങ് തിരഞ്ഞെടുക്കുക ഉള്ളു എന്ന കാര്യത്തിൽ സംശയം ഇല്ലായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങൾ ഇല്ല.

ഇന്ത്യയെ 10 വിക്കറ്റിന് തകർത്തെറിഞ്ഞപ്പോൾ തിളങ്ങിയ ജോസ് ബട്ട്ലറും അലക്സ് ഹെയ്ൽസും ഇന്നും തിളങ്ങിയാൽ കാര്യങ്ങൾ ഇംഗ്ലണ്ടിന് അനുകൂലമായിരിക്കും. എന്നാൽ ഇന്ത്യൻ ബോളറുമാരെ നേരിട്ട് അത്ര എളുപ്പത്തിൽ അവർക്ക് പാകിസ്താനെ നേരിടാൻ സാധിക്കില്ല.

എന്തായാലും 180 ന് മുകളിൽ ഒരു സ്കോർ നേടിയാൽ മാത്രമേ ഇംഗ്ലണ്ടിന് വെല്ലുവിളിയാകാൻ പാകിസ്താന് സാധിക്കുക ഉള്ളു.

പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ(ഡബ്ല്യു), മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി

Read more

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോസ് ബട്ട്‌ലർ(w/c), അലക്‌സ് ഹെയ്‌ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, മൊയിൻ അലി, സാം കുറാൻ, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്