ചൊറിഞ്ഞത് ഫ്ലിന്റോഫ്, പണി കിട്ടിയത് ബ്രോഡിന്; യുവരാജ് സിംഗ് ആരാണെന്ന് തെളിയിച്ച ദിവസം; ആവേശത്തോടെ ഇന്ത്യൻ ആരാധകർ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സംഭവങ്ങളിൽ ഒന്നാണ് യുവരാജ് സിംഗിന്റെ 6 ബോളിലെ 6 സിക്സുകൾ. ടി-20 ലോകകപ്പ് മത്സരത്തിൽ അന്നത്തെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബോളേറെ ആയിരുന്നു ഇന്ത്യൻ താരം യുവരാജ് സിങ് പെരുമാറി വിട്ടത്. സംഭവം കഴിഞ്ഞിട്ടും വർഷങ്ങൾ ഏറെയായെങ്കിലും ഇപ്പോഴും യുവരാജ് എന്ന പേര് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം ഓട് എത്തുന്ന നിമിഷം അതായിരിക്കും.

ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സ്ലെഡ്ജിങ്. അന്ന് ഇന്ത്യയ്‌ക്കെതിരെ ഉള്ള മത്സരത്തിൽ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫ് യുവരാജ് സിംഗിനെ സ്ലെഡ്ജ് ചെയ്തിരുന്നു. തിരിച്ച് യുവരാജ് സിങ് അദ്ദേഹത്തോടും മോശമായ രീതിയിൽ ആണ് പെരുമാറിയത്. കൃത്യ സമയത്തുള്ള അമ്പയറുമാരുടെ ഇടപെടൽ കൊണ്ടാണ് ഒരു വലിയ കലാശത്തിലേക്ക് അത് പോകാൻ സാധിക്കാതെ ഇരുന്നത്. എന്നാൽ തന്റെ അരിശം അദ്ദേഹം അടക്കി വെച്ചില്ല. അടുത്ത ഓവർ എറിയാൻ വന്ന ബോളർ ആയിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡ്. ലോകത്തിലെ ഏറ്റവും അപകടകാരിയും, ഒന്നാം നമ്പർ ബോളറും ആയിരുന്നു അദ്ദേഹം.

ബ്രോഡിന്റെ ഓവറിൽ ആറ് സിക്‌സറുകൾ പായിച്ചാണ് യുവരാജ് തന്റെ ദേഷ്യം മുഴുവൻ തീർത്തത്. അന്ന് ലോക ക്രിക്കറ്റിലെ ചരിത്ര നിമിഷം കൂടി ആയിരുന്നു അത്. അന്നത്തെ മത്സരത്തിൽ യുവരാജ് 12 പന്തുകളിൽ നിന്നാണ് അർദ്ധ സെഞ്ചുറി നേടിയത്. വേഗതയേറിയ അർദ്ധ സെഞ്ചുറി എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ആ മത്സരത്തിൽ ഇന്ത്യ 18 റൺസിന്‌ വിജയിക്കുകയും ചെയ്യ്തു.