ഇന്ത്യ-പാക് ആവേശ പോരാട്ടത്തില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. വിരാട് കോഹ്‌ലി എന്ന അപരാജിതന്റെ പോരാട്ടത്തിന് മുമ്പില്‍ പാക് പട മുട്ട് മടക്കുകയായിരുന്നു. ഇപ്പോഴിതാ മത്സരത്തിലെ പിച്ചിനെ പഴിച്ച് രംഗത്ത് വന്നിരിക്കുകയാണഅ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ഹഖ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചത് ഇങ്ങനെയൊരു പിച്ച് ആയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷത്തോളം കാണികളാണ് മെല്‍ബണില്‍ മല്‍സരം കാണാനെത്തിയത്. പക്ഷെ ഇത്തരമൊരു വമ്പന്‍ പോരാട്ടത്തിനു യോജിച്ച പിച്ചായിരുന്നില്ല തയ്യാറാക്കിയത്. ആളുകള്‍ക്കു മല്‍സരം കൂടുതല്‍ ആസ്വദിക്കണമായിരുന്നു. ലോകം മുഴുവനുള്ള ആളുകള്‍ തങ്ങളുടെ ജോലി പോലും മാറ്റിവച്ചാണ് ഈ മല്‍സരം കണ്ടത്. പക്ഷെ വിചിത്രമായ വിക്കറ്റായിരുന്നു മെല്‍ബണിലേത്. കളിയുടെ തുടക്കത്തില്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ പോലും സാധിച്ചില്ല.
പാകിസ്ഥാന്റെ ഭാഗത്തു നിന്നു പറയുന്നതല്ല. മറിച്ച് ഒരു ക്രിക്കറ്റ് വിദഗ്ധന്റെ വീക്ഷണകോണില്‍ നിന്നാണ് ഈ പിച്ചിനെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഒരു വലിയ ടി20 മല്‍സരത്തിനു യോജിച്ച വിക്കറ്റായിരുന്നില്ല അത്. കൂടുതല്‍ മെച്ചപ്പെട്ട, ബാറ്റിംഗിനു കുറേക്കൂടി യോജിച്ച പിച്ച് തയ്യാറാക്കണമായിരുന്നു.
200 റണ്‍സ് പോലും ചേസ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള പിച്ചായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ അതു കാണികള്‍ക്കു ഒരു യഥാര്‍ത്ഥ ടി20 മല്‍സരത്തിന്റെ കൂടുതല്‍ ഹരം നല്‍കുമായിരുന്നു. എങ്കിലും ഒരുപാട് കാര്യങ്ങള്‍ ഈ കളിയില്‍ നമുക്ക് കാണാന്‍ സാധിച്ചതായും ഇന്‍സമാം പറഞ്ഞു.
മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം അവസാന ബോളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 53 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 82 റണ്‍സ് നേടി പുറത്താകാതെനിന്ന കോഹ്ലിയാണ് കളിയിലെ താരം.
Read more
ഇന്ത്യക്ക് തുടക്കത്തിലേ കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ബാറ്റ് ചെയ്യാനെത്തിയ കോഹ്‌ലി പിന്നീട് പിന്നീട് തിരിഞ്ഞുനോക്കിയില്ല. മത്സരത്തില്‍ ഹാര്‍ദ്ദിക് 40 റണ്‍സ് നേടി കോഹ്‌ലിക്ക് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 113 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഇത് വിജയത്തില്‍ നിര്‍ണായകമായി.