അര്‍ദ്ധ ശതകം തികച്ച് ശ്രേയസ്; ലീഡ് ഉയര്‍ത്തി ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് തരക്കേടില്ലാത്ത ലീഡ്. 7ന് 167 എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ 216 റണ്‍സിന്റെ ലീഡുണ്ട് ആതിഥേയ ടീമിന്.

ശ്രേയസ് അയ്യരുടെ മികച്ച ഫോമാണ് ഇന്ത്യയെ കരകയറ്റിയത്. എട്ട് ഫോറും ഒരു സിക്‌സും അടക്കം അര്‍ദ്ധ ശതകം കടന്ന് കുതിച്ച ശ്രേയസിനെ (65) ചായയ്ക്ക് തൊട്ട് മുന്‍പ് ടിം സൗത്തി മടക്കി. ആര്‍. അശ്വിനും (32) ഇന്ത്യക്കായി മോശമല്ലാത്ത സംഭാവന നല്‍കി.

Read more

22 റണ്‍സോടെ വൃദ്ധിമാന്‍ സാഹ ക്രീസിലുണ്ട്. കിവികള്‍ക്കായി ടിം സൗത്തിയും കൈല്‍ ജാമിസനും മൂന്ന് വിക്കറ്റ് വീതം പിഴുതു.