ഹാർദിക് മുംബൈയുടെ നായകൻ ആയിക്കോട്ടെ, എന്നാൽ ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ പോകുന്നത് ആ താരമായിരിക്കും; ബിസിസിഐ ഉദ്യോഗസ്ഥർ പറഞ്ഞത് ഇങ്ങനെ

രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2024ലെ ടി20 ലോകകപ്പിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയെ നയിക്കും എന്നാണ് പറയുന്നത് . അടുത്ത വർഷം ജൂണിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ഷെഡ്യൂൾ ചെയ്തിരിക്കുന്ന ടൂർണമെന്റിൽ രോഹിത് നയിക്കുമെന്നത് ആരാധകർക്ക് സന്തോഷം നൽകുന്നു.

കഴിഞ്ഞ ദിവസം മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പിന്നാലെ ഇന്ത്യയുടെ നായകസ്ഥാനത്ത്ഊ നിന്നും രോഹിത്ത് മാറുമെന്ന് ഹാപോഹങ്ങൾക്കിടയിലും, രോഹിത് ശർമ്മ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുന്നുവെന്ന് ദൈനിക് ജാഗരണിൽ നിന്നുള്ള സമീപകാല റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. 2023 ഏകദിന ലോകകപ്പിൽ തന്റെ നേതൃപാടവം ശ്രദ്ധേയമായി പ്രദർശിപ്പിച്ചുകൊണ്ട് രോഹിത് മികച്ചുനിന്നിരുന്നു.

അനിശ്ചിതത്വങ്ങൾക്കിടയിൽ, രോഹിതിന്റെ ക്യാപ്റ്റൻസി പദവിയിൽ മാറ്റമില്ലെന്നും ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നതിനുള്ള മുൻഗണന തിരഞ്ഞെടുപ്പായി രോഹിത് തുടരുമെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹാർദിക് പാണ്ഡ്യ തത്ക്കാലം ഇന്ത്യയുടെ നായകൻ ആകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.