ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ജയം ഉറപ്പിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അങ്ങനെ പരമ്പര സമനിലയിലാക്കിയ ഇന്ത്യ പരമ്പര വിജയം സ്വപ്നം കണ്ടാണ് ഇന്നലെ ഇറങ്ങിയത് എങ്കിൽ കാര്യങ്ങൾ എല്ലാം പാളി പോകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. എന്നിരുന്നാലും, അതിനിർണായകമായ അഞ്ചാം മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ തോൽവിയെറ്റ് വാങ്ങിയത്. പരമ്പരയിലെ അവസാന മത്സരത്തിൽ ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യ 165 റൺസ് എടുത്താണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 45 പന്തിൽ 61 റൺസെടുത്ത സൂര്യകുമാർ യാദവ് ഒഴിച്ചുള്ള ബാറ്ററുമാർ പരാജയപെട്ടതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം. മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് രണ്ട് ഓവറുകൾ ബാക്കി നിൽക്കെ വെറും 2 വിക്കറ്റുകൾ മാത്രം നഷ്ടപെടുത്തിയാണ് ജയം സ്വന്തമാക്കി.
ഇന്ത്യ പരമ്പര തോറ്റതിന് പിന്നാലെ മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് പാണ്ഡ്യയെ ‘ക്ലൂലെസ്’ എന്ന് വിളിച്ചിരുന്നു.
“ഇന്ത്യ ഒരുപാട് മേഖലകളിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് സ്പിരിറ്റും ജയിക്കാനുള്ള അആവേശവുമായി ഉള്ളതായി തോന്നുന്നില്ല. ബൗളർക്ക് ബാറ്റ് ചെയ്യാൻ കഴിയില്ല, ബാറ്റ്‌സ്മാൻമാർക്ക് ബൗൾ ചെയ്യാൻ കഴിയില്ല. നിങ്ങളുടെ ഇഷ്ട്ടപെട്ട താരം ഉണ്ടെന്ന് കരുതി ഒന്നും കണ്ടില്ല എന്ന ഭാവത്തിൽ അന്ധരാകേണ്ട ആവശ്യമില്ല.” പ്രസാദ് എക്‌സിൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) എഴുതി.
വെസ്റ്റ് ഇൻഡീസിന്റെ സമീപകാല പ്രകടനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യക്ക് അവസരം മുതലാക്കാൻ സാധിച്ചില്ല എന്ന അഭിപ്രായവും പറഞ്ഞു. “വെസ്റ്റ് ഇൻഡീസിന് 50 ഓവറുകൾ മാത്രമല്ല, കഴിഞ്ഞ ഒക്‌ടോബർ-നവംബർ മാസവും ടി20 ലോകകപ്പിന് യോഗ്യത നേടാനായില്ല. ഇന്ത്യയുടെ മോശം പ്രകടനം നടത്തുന്നു. ജയിക്കണം എന്ന ആഗ്രഹം ഇല്ല ആർക്കും. ഒരു മിഥ്യയിലാണ് ജീവിക്കുന്നത്,” അദ്ദേഹം തുടർന്നും എഴുതി.
Read more
“ഇന്ത്യ കുറച്ചുകാലമായി വളരെ സാധാരണമായ ഒരു ലിമിറ്റഡ് ഓവർ ടീമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് T20 WC-യിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഒരു വെസ്റ്റ് ഇൻഡീസ് ടീമാണ് ഇന്ത്യയെ തകർത്തിരിക്കുന്നത് . ഏകദിന പരമ്പരയിലും ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റിരുന്നു. അവർ ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. മണ്ടത്തരങ്ങൾ പറയുന്നതിനുപകരം,” പ്രസാദ് എഴുതി.