ഹിറ്റ്മാൻ എന്ന് വിളിച്ചവരെ കൊണ്ട് മുഴുവൻ ഡക്ക്മാൻ എന്ന് വിളിപ്പിക്കും എന്ന വാശിയാണ് അയാൾക്ക്, എന്റെ രോഹിതത്തേ ഇനി ഒരു വട്ടം കൂടി അത് ആവർത്തിക്കരുത്; ഇത് വമ്പൻ അപമാനം

പണ്ടൊക്കെ രോഹിത് ശർമ്മ എന്ന നായകൻ മുംബൈ ജേഴ്സിയണിഞ് ക്രീസിലെത്തിയാൽ അയാളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ തന്നെ മുംബൈ ആരാധകർ അത്ഭുതങ്ങൾ വിശ്വസിച്ചിരുന്നു. ഫോമിൽ ഉള്ള അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എതിരാളികൾ പോലും കൈയടിച്ചിരുന്നു. ആ രോഹിത് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അയാൾ ഇന്ന് ഇന്ത്യൻ ടീമിനെ മൂന്ന് ഫോര്മാറ്റിലും നയിക്കുന്ന നായകനാണ്, കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ആളാണ്. എന്നാൽ ഈ തിരക്കിനും സമ്മർദ്ദത്തിനും ഇടയിൽ അയാളിലെ ബാറ്റ്സ്മാന്റെ ഗ്രാഫ് വളരെയധികം താഴ്ന്നിരിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം 5 തവണ നേടിയ താരമാണ് രോഹിത് . അയാളുടെ വരവിന് ശേഷമാണ് മുംബൈ കിരീടങ്ങൾ എന്നത് ശരിതന്നെയാണ്. എന്നാൽ ചരിത്രം പറഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല? ഒരു ചാമ്പ്യൻ ടീമിന് വേണ്ട രീതിയിൽ അല്ല കുറച്ചുവര്ഷങ്ങളായി മുംബൈയുടെ പ്രകടനം. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ മികവാണ് ടീമിൻ്റെ ഏറ്റവും വലിയ ശക്തി എന്ന തോന്നലാണ് മുംബൈ ഇന്ത്യൻസിൻ്റെ ശക്തിക്ഷയത്തിനു കാരണം പറയാം. രോഹിത് ശർമ എന്ന താരം മുംബൈക്ക് ഒരു ബാധ്യതയായി മാറുകയാണോ? പൂർണമായി ഇതിനെ തള്ളി കളയാൻ സാധിക്കില്ല.

ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിതിനെ സംബന്ധിച്ച് ഈ സീസണിൽ മികവ് കാണിക്കുമെന്നാണ് കരുതിയത് എങ്കിൽ ആദ്യ മത്സരത്തിൽ തന്നെ ആ തോന്നൽ തെറ്റുന്ന കാഴ്ചയാണ് കണ്ടത്. ബദ്ധവൈരികളായ ചെന്നൈക്ക് എതിരെ നടന്ന പോരിൽ റൺ ഒന്നും എടുക്കാതെയാണ് താരം മടങ്ങിയത്.

ലീഗ് ചരിത്രത്തിലേക്ക് വന്നാൽ ആകെ മൊത്തം 18 തവണയാണ് രോഹിത് ഇത്തരത്തിൽ പുറത്തായത്. 18 തവണ പൂജ്യത്തിന് പുറത്തായ ദിനേശ് കാർത്തികിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും റെക്കോർഡിനൊപ്പമാണിത്. കാർത്തിക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ഇനി രോഹിതും ഗ്ലെനും തമ്മിൽ ആകും ഈ നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കാൻ മത്സരിക്കുക.

കഴിഞ്ഞ സീസണൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മുംബൈ ചെന്നൈയോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരിക്കുന്നു. വരും മത്സരങ്ങളിൽ രോഹിത് മികവ് കാണിക്കും എന്നാണ് ആരാധക പ്രതീക്ഷ.

Read more