ക്രിക്കറ്റ് പ്രേമികളെ വശീകരിക്കുന്ന ഒരു 'മാന്ത്രികത' ചുണ്ടിലെ ചായത്തിനുള്ളിലും, ആ ചുരുണ്ട മുടിയിലും അയാള്‍ ഒളിപ്പിച്ചു വെച്ചിരുന്നു!

ഫാസില്‍ കൈച്ചേരി

ഒരു സിനിമാറ്റിക് ഡ്രാമ പോലെ ആക്ഷനും മാസ്സും ചേര്‍ന്നൊരു കരിയര്‍. ഏറ്റവും പ്രിയപ്പെട്ടവനാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെയാണ് മറുപടി.

പക്ഷേ എന്നാലും ക്രിക്കറ്റ് കളിയെ അടുത്തറിഞ്ഞവരെ വശികരിക്കുന്ന ഒരു ‘മാന്ത്രികത’ ചുണ്ടിലെ ചായത്തിനുള്ളിലും,ആ ചുരുണ്ട മുടിയിലും, ആ ആകാരവടിവിലും അയാള്‍ ഒളിപ്പിച്ചു വെച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം..

2001 മുതല്‍ 2010 വരെയുള്ള കാലഘട്ടം ലോക ക്രിക്കറ്റ് ഓസ്‌ട്രേലിയ അടക്കി ഭരിച്ചിരുന്ന വര്‍ഷങ്ങളായിരുന്നു. the mighty aussies! റിക്കി പോണ്ടിങ് എന്ന വേള്‍ഡ്ക്ലാസ്സ് നായകന്റെ പടയാളികളില്‍ ഏറ്റവും മികച്ചവന്‍ എന്ന ലേബല്‍ ഇല്ലെങ്കിലും ക്രിക്കറ്റില്‍ സൈമണ്ട്‌സ് ഫോളോ ചെയ്യുന്ന രീതി വ്യത്യസ്തമായിരുന്നു..

ഓര്‍ക്കാന്‍ ഒരുപിടി നല്ല ഇന്നിങ്സുകള്‍ ബാക്കി നല്‍കി അയാളും എന്നെന്നേക്കുമായി വിടവാങ്ങി.. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് പ്രിയപ്പെട്ടവര്‍.. വോണും ഇപ്പോള്‍ സൈമണ്ട്‌സും..

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7