ഐ.പി.എല്ലില്‍ ഡക്കുകള്‍ കൊണ്ട് അയാള്‍ ചരിത്രം എഴുതുകയാണ്!

മുഹമ്മദ് അലി ഷിഹാബ്

ഐപിഎല്ലില്‍ ഡക്കുകള്‍ കൊണ്ട് മാജിക്ക് നടത്തുന്ന താരമാണ് നിക്കോളാസ് പൂറന്‍.. ഇന്നലെ രാജസ്ഥാനെതിരെ ഡക്കിന് പുറത്തായതോടെ 2020 മുതല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്കിന് പുറത്തായെന്ന റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ് കക്ഷി. ഇന്ന് 9 ബോള്‍ നേരിട്ട് പുറത്തായ താരം ഇത് 6 ആം തവണയാണ് ഐപിഎല്ലില്‍ ഡക്കിന് പുറത്താകുന്നത് (32 ഇന്നിംഗ്‌സ്).

കഴിഞ്ഞ ഐപിഎല്ലില്‍ ഡയമണ്ട് ഡക്ക് (0 ബോള്‍), ഗോള്‍ഡന്‍ ഡക്ക് (1ബോള്‍), സില്‍വര്‍ ഡക്ക് (2 ബോള്‍) ബ്രോന്‍സ് ഡക്ക് (3 ബോള്‍) എന്നിവ നേടി ഒരു സീസണില്‍ ഇതെല്ലാം സ്വന്തം പേരിലാക്കുന്ന ആദ്യ താരമാകാനും കക്ഷിക്ക് സാധിച്ചിട്ടുണ്ട്. ഏക താരവും കക്ഷി തന്നെ.. കൂടാതെ ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ രണ്ടു തവണ (സൂപ്പര്‍ ഓവറിലടക്കം) ഡക്കിന് പുറത്തായ ഏക താരവും പൂറന്‍ തന്നെ.. ടി20 ക്രിക്കറ്റില്‍ അതിന് മുമ്പ് അങ്ങനെ പുറത്തായത് രണ്ട് താരങ്ങളായിരുന്നു, ഷൊയിബ് മാലിക്കും മോയിസസ് ഹെന്റിക്വസും..

ഇന്നലെ 9 ബോള്‍ നേരിട്ട പൂറന്‍ തന്നെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട് ഡക്കിന് പുറത്തായ താരം, ടോട്ടല്‍ ഐപിഎല്ലില്‍ 2011ല്‍ കൊച്ചിക്കെതിരെ 13 ബോള്‍ നേരിട്ട നയന്‍ ദോഷിയാണ് മുന്നില്‍..

10 ബോള്‍ നേരിട്ട മൂന്നു താരങ്ങളുണ്ട് – സുബ്രഹ്‌മണ്യം ബദ്രിനാഥ്, ഡേവി ജേക്കബ്‌സ്, ഷെയിന്‍ വാട്‌സണ്‍ എന്നിവര്‍..ഷെയിന്‍ വാട്‌സണാണ് 9 ബോള്‍ നേരിട്ട പൂറനല്ലാത്ത മറ്റൊരു താരം.. 2020 ഐപിഎല്ലിലെ തന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ തന്നെ 3 ബോള്‍ ഡക്കിന് പുറത്തായ പൂറന്‍ കഴിഞ്ഞ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി, ഇത്തവണത്തെ മത്സരത്തില്‍ 9 ബോള്‍ ഡക്കിനും..മൂന്നു ഐപിഎല്ലുകളില്‍ തുടര്‍ച്ചയായി ആദ്യ ഇന്നിങ്ങ്‌സില്‍ ഡക്കിന് പുറത്താകുന്ന താരവും പൂറന്‍ തന്നെ..

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7