ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായത് പാകിസ്ഥാനാണ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആദ്യം പുറത്തായത് അവരായിരുന്നു. കൂടാതെ ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് അവർക്ക് കിട്ടിയ തിരിച്ചടിയുമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് ടീമിന് നേരെയും, താരങ്ങൾക്ക് നേരെയും ഉയർന്നു വരുന്നത്.
ഇപ്പോഴിതാ പാകിസ്താൻ ടീമിന്റെ നിലവിലെ പരിശീലകൻ ആഖിബ് ജാവേദിനെ വിമർശിച്ച ജേസൺ ഗില്ലസ്പിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പാകിസ്താനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച മുൻ ഏകദിന പരിശീലകൻ മിക്കി ആർതർ.
മിക്കി ആർതർ പറയുന്നത് ഇങ്ങനെ:
” സത്യസന്ധമായി പറഞ്ഞാൽ ജേസൺ ഗില്ലസ്പി ഒരു അത്ഭുതകരമായ പരിശീലകനാണ്, പാകിസ്താൻ ക്രിക്കറ്റിന്റെ പ്രശ്‍നങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച അദ്ദേഹത്തെ ഉടനെ പാക് ക്രിക്കറ്റ് ബോർഡ് പുറത്താക്കി. പാക് ക്രിക്കറ്റ് സ്വയം വെടിയേൽക്കുന്നത് തുടരുകയാണ്, അവർക്ക് നന്നാവാൻ ഉദ്ദേശമില്ല”
മിക്കി ആർതർ തുടർന്നു:
” പാകിസ്താൻ ടീമിൽ ഇപ്പോഴും നല്ല കളിക്കാരുണ്ട്, അവർക്ക് ഇപ്പോൾ വിഭവങ്ങളുണ്ട്, ധാരാളം യുവ പ്രതിഭകളുണ്ട്. അവർക്ക് അവിശ്വസനീയമായ കഴിവുണ്ട്. എന്നാൽ അതെല്ലാം അവർ സ്വയം നശിപ്പിക്കുന്നു കാണുന്നത് ശരിക്കും നിരാശാജനകമാണ്” മിക്കി ആർതർ പറഞ്ഞു.
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ നിലവിലെ പരിശീലകനാണ് അക്വിബ് ജാവേദ്. അദ്ദേഹത്തിനെതിരെ മുൻ പരിശീലകൻ ജെയ്സൻ ഗില്ലസ്പി പറയുന്നത് ഇങ്ങനെ:
” ഇത് നല്ല തമാശയാണ്. ഞാനും ഗാരി കിർസ്റ്റണും പരിശീലകനായിരുന്നപ്പോൾ ഞങ്ങൾക്കെതിരെ പ്രവർത്തിച്ചവനാണ് അക്വിബ്. അയാളെ പാക് ക്രിക്കറ്റിലെ യഥാർത്ഥ വില്ലൻ” ജെയ്സൻ ഗില്ലസ്പി പറഞ്ഞു.