മുഹമ്മദ് തൻസി
പണ്ട് 2017 ല്‍ ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടുന്ന രംഗം ഓര്‍മ വന്നു. 27 ന് 7 വിക്കറ്റ് എന്ന ജയന്റ് screen മുഴുവന്‍ ഇന്ത്യൻ ആരാധകരുടെയും നെഞ്ചില്‍ നിരാശ സമ്മാനിച്ച് നില്‍ക്കവേ ആണ് മഹേന്ദ്രസിംഗ് ധോണി ബാറ്റ് ചെയ്യാനെത്തുന്നത്.
മരുഭൂമിയിലെ മരുപ്പച്ച എന്ന കണക്കെ ഇന്ത്യയുടെ നെഞ്ചകങ്ങളിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ ബൗണ്ടറിയായി രൂപാന്തരം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യൻ ബാറ്റിംഗ് അവസാനിക്കുമ്പോള്‍ 112 എന്ന സ്കോറിലെത്തിയിരുന്നു.
ധോണി നേടിയ 65 റണ്‍സിനന്ന് ഇന്ത്യയുടെ ആത്മാഭിമാനത്തോളം വില ഉണ്ടായിരുന്നു. എതാണ്ട് അതേ അവസ്ഥയിലൂടെ ആണ് 5 വർഷങ്ങൾക്ക് ഇപ്പുറവും അയാൾ ബാറ്റ് ചെയ്യുന്നത്. മുഴുവന്‍ ഉത്തരവാദിത്തവും തന്നിലേക്ക് സംഗമിക്കുന്ന അവസ്ഥ. കൂടെ ഒരാൾ സ്ട്രൈക്കില്‍ ഉണ്ടായിരുന്നുവെങ്കിൽ ധോണിയുടെ ഇന്നത്തെ ഇന്നിംഗ്സ് എങ്ങനെ അവസാനിക്കുമായിരുന്നു എന്നത് ധോണിയുടെ പ്രകൃതം അറിയുന്ന ഒരാള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അന്ന് ശ്രീലങ്കക്കെതിരെ ഇന്ത്യ തകർന്നടിഞ മല്‍സരത്തില്‍ ലോകം കണ്ട ബെസ്റ്റ് finisher അര്‍ധ ശതകം തികച്ച് ബാറ്റ് ഉയർത്തിയപ്പോ കമ്മെന്ററിയുടെ പരിഭാഷ ഇപ്രകാരമായിരുന്നു. “മികച്ച കളിക്കാരും മഹാന്മാരായ കളിക്കാരും തമ്മില്‍ ഒരു അന്തരം ഉണ്ട്. അത് ഇതാണ്.”5 വർഷങ്ങൾക്ക് ഇപ്പുറവും പറയാനുള്ളത് അതേ കഥ തന്നെയാണ്.
Read more
കടപ്പാട്:മലയാളി ക്രിക്കറ്റ് സോൺ