IPL 2025: ഇങ്ങനെ ഒന്ന് ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല, ആ ടീം ഇപ്പോൾ ജയിക്കാൻ താത്പര്യമില്ലാതെ നേരത്തെ തന്നെ തോൽവി സമ്മതിക്കുന്നു; അവസ്ഥ ദയനീയം: വസീം ജാഫർ

ഡൽഹി ക്യാപിറ്റൽസിനോട് (ഡിസി) സ്വന്തം മണ്ണിൽ ഇന്നലെ നടന്ന പോറൽ 25 റൺസിന് തോറ്റ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) മനോഭാവത്തെ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ചോദ്യം ചെയ്തു. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് സീസണിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും എതിരാളികളാൽ തോറ്റു.

ഒരു സാധാരണ ചെന്നൈ വിക്കറ്റിൽ 183 റൺസിന് മുകളിൽ വഴങ്ങിയ ശേഷം, സിഎസ്‌കെ ബാറ്റ്‌സ്മാൻമാർ തുടക്കത്തിലേ തന്നെ പരാജയം സമ്മതിച്ചു. വിജയ് ശങ്കറും എംഎസ് ധോണിയും കൂട്ടുകെട്ട് ഉണ്ടാക്കുമ്പോൾ ചെന്നൈ 5 വിക്കറ്റിന് 74 എന്ന നിലയിലായിരുന്നു. കൂട്ടുകെട്ടിൽ 84 റൺ ചേർത്തെങ്കിലും ഒരു ടെസ്റ്റ് ഇന്നിംഗ്സ് എണ്ണത്തിൽ ഉപരി ഒരു ഗുണവും ടീമി ഉണ്ടായില്ല.

ഇഎസ്പിഎൻ ക്രിക്കിൻഫോയിൽ സിഎസ്‌കെയുടെ മത്സരശേഷമുള്ള തോൽവിയെക്കുറിച്ച് ജാഫർ പറഞ്ഞു:

“അവരുടെ ടോപ് ഓർഡർ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരിക്കുകയും ശിവം ദുബൈ പുറത്താകുകയും ചെയ്താൽ, അവർ വളരെ വേഗത്തിൽ കട അടച്ചുപൂട്ടുമെന്ന് തോന്നുന്നു. അവർ ശരിക്കും കളിയിൽ ഒന്നും ചെയുനില്ല. അവർ ശ്രമിക്കുന്നതായി പോലും തോന്നുന്നില്ല. ആ സമീപനമാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. അവസാന 2 മത്സരങ്ങയിലെ രീതി ടീമിന് ആശങ്ക ഉണ്ടാക്കുന്നു”

“ചെന്നൈ ടീമിനെ നമ്മൾ കണ്ടിട്ടുള്ള രീതിയിൽ അല്ല ഇപ്പോൾ അവർ കളിക്കുന്നത്. ആർക്കും ജയിക്കാൻ ഒരു താത്പര്യമില്ല. ആർക്കോ വേണ്ടി കളിക്കുന്നു എന്ന് മാത്രം. എന്തായാലും ടീം മികച്ചതാണ്, അവർക്ക് തിരിച്ചുവരാൻ സാധിക്കും.”

ആവശ്യമായ റൺ റേറ്റ് നിയന്ത്രണം വിട്ടെങ്കിലും, 10 മുതൽ 18 വരെ ഓവറുകൾക്കിടയിൽ ധോണിയും വിജയ് ശങ്കറും മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും മാത്രമാണ് നേടിയത്. ഈ തോൽവി സി‌എസ്‌കെയെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് താഴ്ത്തി.

Read more