'എനിക്ക് അവനെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു'; ബാബറിനെ കുറിച്ച് വിചിത്ര കമന്റുമായി റമീസ് രാജ

മുന്‍ പാകിസ്ഥാന്‍ ബാറ്ററും പിസിബി ചെയര്‍മാനുമായ റമീസ് രാജ ലങ്കന്‍ പ്രീമിയര്‍ ലീഗിലെ കമന്ററിക്കിടെ ബാബര്‍ അസമിനെ കുറിച്ച് പറഞ്ഞ കമന്റ് വൈറല്‍. തിങ്കളാഴ്ച ഗാലെ ടൈറ്റന്‍സിനെതിരെ കൊളംബോ സ്ട്രൈക്കേഴ്സ് വിജയിച്ച മത്സരത്തില്‍ 59 പന്തില്‍ 104 റണ്‍സ് അടിച്ചുകൂട്ടിയ ബാബര്‍, ക്രിസ് ഗെയ്ലിനുശേഷം 10 ടി20 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ബാറ്ററായി മാറിയിരുന്നു.

ഈ മത്സരത്തിനിടെയാണ് റമീസ് രാജയുടെ വിചിത്ര കമന്ററി എത്തിയത്. തനിക്ക് ബാബറിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് റമീസ് രാജ പറഞ്ഞത്. മുന്‍ പിസിബി ചെയര്‍മാനായിരുന്ന കാലത്ത് റമീസ് രാജയും ബാബര്‍ അസമും അടുത്ത് പ്രവര്‍ത്തിച്ചിരുന്നു.

സ്വന്തം മണ്ണില്‍ പാക്കിസ്ഥാനെ ഇംഗ്ലണ്ട് 3-0ന് വൈറ്റ്വാഷ് ചെയ്തതിനെത്തുടര്‍ന്ന് തന്റെ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിനേ തുടര്‍ന്നാണ് റമീസ് രാജ കമന്ററിയിലേക്ക് മടങ്ങിയെത്തിയത്.

Read more

നിലവില്‍ ഭരണഘടനയില്‍ വലിയ മാറ്റങ്ങളോടെ നജാം സേത്തിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സമിതിയാണ് പിസിബിയെ നയിക്കുന്നത്. സംഘടനയുടെ അടുത്ത ചെയര്‍മാനായി സക്കാ അഷ്റഫ് ചുമതലയേല്‍ക്കുമെന്നാണ് സൂചന.