ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഇനിയും ഒരു മത്സരം മാത്രം ശേഷിക്കെ രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചു എന്നുതന്നെ പറയാം. ഇന്ന് ട്വന്റി 20 യിലെ തന്നെ ഏറ്റവും മികച്ച താരമായി വിലയിരുത്തപ്പെടുന്ന ജോസ് ബട്ട്ലറുടെ സാന്നിധ്യം ടീമിനെ അപകടകാരികളാക്കുന്നു. ചഹൽ – അശ്വിൻ എന്നിവരും കൂടി ചേരുമ്പോൾ ടീമിനി തോൽപ്പിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും ടീമിനായി ഒന്നും ചെയ്യാൻ സാധികാത്ത താരമായ പരാഗ് മാത്രമാണ് ദുർബലകണി എന്ന് പറയാം. രാജസ്ഥാൻ ജയിച്ചാലും ടോട്ടാലും ട്രോളുകളിൽ നിറയുന്ന ഒരു മുഖമാണ് പരാഗിന്റെ.
ഈ സീസണിൽ ഒരു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പ്രകടനം ഉണ്ടായെങ്കിലും ബാക്കി മത്സരങ്ങളിൽ ഒകെ താരം നിരാശപ്പെടുത്തി. ഇന്നലെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ക്യാച്ചുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പരാഗ് വീണ്ടും വിമര്‍ശനം നേരിടുന്നത്. സ്റ്റോയിനിസിന്റെ ക്യാച്ച് പരാഗ് ലോങ് ഓണില്‍ കൈയിലൊതുക്കുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ പിച്ച് ചെയ്തിരുന്നുവെന്നത് വ്യക്തമായിരുന്നു . പിന്നീട് അവസാന ഓവറില്‍ സ്‌റ്റോയിനിസിനെ പരാഗ് തന്നെ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ തേര്‍ഡ് അംപയറെ പരിഹസിക്കുന്ന രീതിയിലാണ് യുവതാരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
വെറുതെ അല്ല ഇവനെ വാവ എന്ന് വിളിക്കുന്നത്, കൊച്ച് പിള്ളേർ വരെ ഇതിലും പക്വത കാണിക്കും, ക്യാച്ച് എടുക്കാൻ മാത്രം ഒരുത്തൻ ടീമിൽ , തുടങ്ങി നീളുന്നു പരിഹാസങ്ങൾ. മന്റേറ്റര്‍മാരായ മാത്യു ഹെയ്ഡനും ഇയാന്‍ ബിഷപ്പുമടക്കം പരാഗിനെ വിമര്‍ശിച്ചു. യുവതാരത്തിനോട് ഒരു ഉപദേശം. ക്രിക്കറ്റ് വളരെ ദീര്‍ഘ ഭാവിയുള്ള കളിയാണ്. അതുകൊണ്ട് തന്നെ സ്വഭാവം നന്നാക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. റിയാന്റെ ആഘോഷം അനവസരത്തിലുള്ളതായിരുന്നെന്നും യാതൊരു ആവശ്യവും ഇല്ലാത്തതായിരുന്നുവെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
താരത്തിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നവരിൽ പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ആയ മാത്യു ഹൈഡനും ഉണ്ടായിരുന്നു- “ഞാൻ താങ്കെളെ ചെറുതായൊന്ന് ഉപദേശിക്കുകയാണ് ചെറുപ്പക്കാരാ, ക്രിക്കറ്റ് എന്നാൽ വളരെ ദൈർഘ്യമേറിയ കായിക വിനോദമാണ്. അതുകൊണ്ട് ഒരിക്കലും വിധിയെ പ്രകോപിപ്പിക്കരുത്. അതു വളരെ വേഗം നിങ്ങൾക്കു മേൽ വന്നു ഭവിക്കും.”
രൂക്ഷവിമർശനങ്ങൾ നിലനിക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട പ്രതികരണം പന്ത് അറിയിച്ചിരിക്കുയാണ്- 20–ാം വയസ്സിൽ ഇതൊന്നും ആരും ശ്രദ്ധിക്കാനേ പോകുന്നില്ല. ജീവിതം ഒരുപാട് ബാക്കിയുണ്ട്. അത് ആസ്വദിക്കൂ’– തിങ്കളാഴ്ച രാത്രി പരാഗ് ട്വീറ്റ് ചെയ്തു.
പ്രായത്തിന്റെ പക്വത കുറവെന്ന് പറഞ്ഞ് നീ ഈ കാണിക്കുന്നത് ഒകെ തോന്നിവാസം ആണെന്ന് പറയുകയാണ് ആരാധകർ.
No one's gonna care in 20 years, soooo much more to life…. enjoy it💜
— Riyan Paragg (@ParagRiyan) May 16, 2022
Read more