ഇപ്പോൾ നടന്ന മെഗാ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക കിട്ടിയവരിൽ മുൻപന്തിയിൽ ഉള്ള താരമാണ് വെങ്കിടേഷ് അയ്യർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 23.75 കോടി രൂപയ്ക്കായിരുന്നു താരത്തിനെ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി അധിക മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടില്ലെങ്കിലും ഈ വർഷം നടന്ന ഐപിഎലിൽ കൊൽക്കത്തയ്ക്ക് കിരീടം നേടാൻ നിർണായകമായ പ്രകടനം കാഴ്ച വെച്ചത് അദ്ദേഹമായിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ താരങ്ങളെ എല്ലാവരെയും ഒരേ പോലെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് ടീം ഉടമയായ ഷാരൂഖ് ഖാൻ. ഇപ്പോൾ അദ്ദേഹവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അയ്യർ.
വെങ്കിടേഷ് അയ്യർ പറയുന്നത് ഇങ്ങനെ:
“ഷാരൂഖ് സാറിനെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മുഖത്ത് ഒരു നറുപുഞ്ചിരി വിരിയും. അദ്ദേഹം അങ്ങനെയൊരു പെർസനാലിറ്റിയുള്ള താരമാണ്. ഇത്രയും വലിയൊരു സൂപ്പർ സ്റ്റാറായിട്ടും ഒരു മൂത്ത ചേട്ടനെപ്പോലെ ചുറ്റുമുള്ളവരിൽ ഒരു കംഫർട്ടബിൾ ഫീൽ ഉണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. നമ്മുടെയൊക്കെ മനസിലുള്ള ഒരു മെഗാസ്റ്റാർ ഇമേജുണ്ടല്ലോ, പുള്ളിക്കാരൻ അതൊക്കെ മാറ്റിവെച്ച് വളരെ പെട്ടെന്ന് ചുറ്റുമുള്ളവരെയും ചുറ്റുമുള്ള അന്തരീക്ഷവും കൂളാക്കും”
വെങ്കിടേഷ് അയ്യർ തുടർന്നു:
Read more
“ഒരു ഐപിഎൽ മത്സരം കഴിഞ്ഞ് അദ്ദേഹം ഏതാണ്ട് മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ച് നിന്നത് ഓർമയിലുണ്ട്. ഒരു ടീം ഓണറായ അദ്ദേഹത്തിന് ഇതിന്റെ ഒന്നും ആവശ്യമില്ല. എങ്കിലും ആ നിമിഷങ്ങൾ എന്നും എന്റെ മനസിലുണ്ടാവും. കഴിഞ്ഞ സീസണിലെ ഫൈനലിനു ശേഷം ഷാരൂഖ് സാർ എന്റെ അമ്മയുടെ അടുത്തെത്തി അവനൊരു നല്ലകുട്ടിയാണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ വിരിഞ്ഞ സന്തോഷമൊക്കെ എങ്ങനെ മറക്കാനാണ്? അതൊക്കെ ഒരു ലാർജർ ദാൻ ലൈഫ് അനുഭവമായിരുന്നു” വെങ്കടേഷ് അയ്യർ പറഞ്ഞു.