ഐസിസി ടി20 റാങ്കിംഗില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്. 108 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കാര്‍ത്തിക് ആദ്യ നൂറില്‍ തിരിച്ചെത്തി. നിലവില്‍ 87ാം സ്ഥാനത്താണ് കാര്‍ത്തിക് ഉള്ളത്.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പയിലെ മികച്ച പ്രകടനമാണ് കാര്‍ത്തിക്കിന്റെ കുതിപ്പിന് ഇന്ധനമായത്. മൂന്ന് വര്‍ഷത്തിന് ശേഷം കാര്‍ത്തിക് ഇന്ത്യന്‍ കുപ്പായമണിഞ്ഞ പരമ്പരയായിരുന്നു ഇത്.
ടി20 റാങ്കിംഗില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ പ്രകടനമാണ് fഷാനെയും തുണച്ചത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇഷാന്‍ ആറാമതാണ്.
കെഎല്‍ രാഹുല്‍ 15ാം സ്ഥാനത്തും രോഹിത് ശര്‍മ്മ 18ാം സ്ഥാനത്തും വിരാട് കോഹ്‌ലി 21ാം സ്ഥാനത്തുമാണ് ഉള്ളത്. ശ്രേയസ് അയ്യര്‍ 19ാമതുണ്ട്.
പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. സഹതാരം മുഹമ്മദ് റിസ്‌വാന്‍ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം മൂന്നാം സ്ഥാത്തുമുണ്ട്.
Players are jostling for spots in the latest @MRFWorldwide T20I men's player rankings 📈
More 👉 https://t.co/ksceq8SPGY pic.twitter.com/1pFif8wMNH
— ICC (@ICC) June 22, 2022
Read more