ടി20 ലോകകപ്പ് അടുത്തിരിക്കുന്നതിനാൽ വരും മാസങ്ങളിൽ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയുടെ ജോലിഭാരം ഇന്ത്യ കൈകാര്യം ചെയ്യണമെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ പറയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ന്റെ വരാനിരിക്കുന്ന സീസണിൽ ബുംറയ്ക്ക് വീണ്ടും പരിക്കേൽക്കില്ലെന്ന് ഉറപ്പാക്കാൻ മുംബൈ ഇന്ത്യൻസ് (എംഐ) കുറച്ച് മത്സരങ്ങളിൽ അദ്ദേഹത്തിന് വിശ്രമം നൽകുന്നത് പരിഗണിക്കണമെന്ന് കനേരിയ അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കനേരിയ പറഞ്ഞു.
“ജസ്പ്രീത് ബുംറയ്ക്ക് പരുക്ക് സാധ്യതയുള്ളതിനാൽ അദ്ദേഹത്തിന് ഒരു നീണ്ട കരിയർ ഉണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യ അതീവ ശ്രദ്ധയോടെ നിൽക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുംബൈ ഇന്ത്യൻസ് അത് മനസിലാക്കുകയും അദ്ദേഹത്തെ ഐപിഎല്ലിൽ കുറച്ച് മത്സരങ്ങൾ കളിക്കാൻ അനുവദിക്കുകയും വേണം. ഐപിഎല്ലിൽ കളിച്ചതിന്റെ ക്ഷീണം ബുംറയെയും ഇന്ത്യയെയും വളരെ മോശമായി ബാധിക്കാൻ പാടില്ല. അദ്ദേഹം ടീം ഇന്ത്യയുടെ ഒരു മുതൽക്കൂട്ടാണ്, തലമുറയിലെ പ്രതിഭയാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിൽ ആയതിനാൽ ഏറെ കാലം കളത്തിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥയിൽ കാര്യങ്ങൾ എത്തി . ഇതേ കാരണത്താൽ 2022 ലെ ടി20 ലോകകപ്പും അദ്ദേഹത്തിന് നഷ്ടമായി.
Read more
അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയതിന് ശേഷം 30 കാരനായ താരം മികച്ച ഫോമിലാണ്. 2023 ഏകദിന ലോകകപ്പിലും അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സര എവേ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം കാര്യമായ സ്വാധീനം ചെലുത്തി.