ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്, ഭരണസമിതിയുടെ അഴിമതി വിരുദ്ധ നിയമങ്ങളുടെ ലംഘനമാണോയെന്ന് അന്വേഷിക്കുമെന്ന് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു . ജനുവരിയിൽ വാതുവെപ്പ് സ്ഥാപനമായ ’22 ബെറ്റ്’ അംബാസഡറായി ചേർന്നതിന് ശേഷം മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഓൺലൈൻ പരസ്യങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 22 ബെറ്റിന്റെ വിപണിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വീഡിയോ മാർച്ച് 27 ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കിട്ടിരുന്നു.
“ഞങ്ങൾ വിഷയത്തെ കുറിച്ച് കൂടുതൽ പഠിക്കുകയാണ്, 22 ബെറ്റുമായുള്ള ബന്ധത്തെ കുറിച്ച് ബ്രണ്ടനുമായി ചർച്ചകൾ നടത്തും ,” ഇസിബിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
“ചൂതാട്ടത്തിന് ഞങ്ങൾക്ക് ചില നിയമവ്യവസ്ഥകളുണ്ട്, അവ എല്ലാവരും പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കും.” അതേസമയം, മക്കല്ലം നിലവിൽ ഒരു അന്വേഷണത്തിനും വിധേയനല്ലെന്ന് ഇസിബി വ്യക്തമാക്കി. ന്യൂസിലൻഡിലെ പ്രോബ്ലം ചൂതാട്ട ഫൗണ്ടേഷൻ കഴിഞ്ഞയാഴ്ച ഇത്തരം പരസ്യങ്ങളെക്കുറിച്ച് ഇസിബിക്ക് പരാതി നൽകിയിരുന്നു.
Read more
കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ഒരു വര്ഷം വരെ വിലക്ക് കിട്ടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.