സ്പിന്നിംഗ് ട്രാക്കിൽ ഒരു ടെസ്റ്റ് പരമ്പര നടന്നാൽ പാക്കിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ അവസരമുണ്ടെന്ന് വസീം അക്രം. ന്യൂസിലൻഡിനെതിരെ ഇന്ത്യ 0-3ന് ഹോം പരമ്പര തോറ്റതിനും ഇംഗ്ലണ്ടിനെതിരെ 2-1 ന് സ്വന്തം തട്ടകത്തിൽ പാകിസ്ഥാൻ ജയിച്ചതിനും ശേഷം ആണ് അക്രം തന്റെ അഭിപ്രായം പറഞ്ഞത്.
സ്വന്തം മണ്ണിൽ ഇന്ത്യയുടെ 12 വർഷത്തെ അപരാജിത പരമ്പരയും ഈ തോൽവിയോടെ അവസാനിച്ചു. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും തിളങ്ങാതെ പോയത് ഇന്ത്യയെ ശരിക്കും ബാധിച്ചു എന്ന് തന്നെ പറയാം. വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും പോലെയുള്ള താരങ്ങൾ ഒന്നും ചെയ്യാൻ ആകാതെ നിന്നതോടെ തോൽവി സമ്പൂർണം.
ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിനത്തിനിടെ മൈക്കൽ വോണുമായി സംസാരിച്ച അക്രം പറഞ്ഞത് ഇങ്ങനെയാണ്: ഇന്ത്യയും പാകിസ്ഥാനും ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, മൈക്കൽ വോൺ പറഞ്ഞു. “അത് ഒരു വലിയ പോരാട്ടം ആയിരിക്കും.” അക്രം മറുപടി പറഞ്ഞു.
സ്പിൻ പിച്ചിൽ പാക്കിസ്ഥാന് ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ ജയിക്കാനാകും,” വോൺ കൂട്ടിച്ചേർത്തു. “സ്പിന്നിംഗ് പിച്ചുകളിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് അവസരമുണ്ട്. സ്വന്തം തട്ടകത്തിൽ ഇന്ത്യയെ ന്യൂസിലൻഡ് 0-3ന് തോൽപിച്ചു,” അക്രം പറഞ്ഞു.
ഇംഗ്ലണ്ടിന് എതിരെ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 47 റൺസിനും തോറ്റ പാകിസ്ഥാൻ സ്പിന്നിംഗ് ട്രാക്കുകളിലേക്ക് മടങ്ങി, ഇംഗ്ലണ്ടിനെതിരെ മുള്ട്ടാനിലും റാവൽപിണ്ടിയിലും നടന്ന ഗെയിമുകൾ വിജയിച്ചു. സാജിദ് ഖാനും നൊമാൻ അലിയും ചേർന്നുള്ള സ്പിൻ ജോഡി അസാദ്യ മികവാണ് കാണിച്ചത്.
Read more
അതേസമയം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി