IND vs NZ: 'ഒരു പ്രതീക്ഷയും വേണ്ട'; മത്സരഫലം എന്തെന്ന് ഉറപ്പിച്ച് ജഡേജ

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അഞ്ചാം ദിനത്തില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ് വേണം, ഇന്ത്യക്ക് 10 വിക്കറ്റും. ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഡിഫന്‍ഡ് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ സ്‌കോറാണ് 107. മൂടിക്കെട്ടിയ സാഹചര്യങ്ങളും ഇന്ത്യയുടെ മികച്ച ബോളിംഗ് ആക്രമണവും കണക്കിലെടുത്ത് പണ്ഡിറ്റുകള്‍ ഇന്ത്യയെ കളിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നില്ല. എന്നിട്ടും, 107-നെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ നിന്ന് ഒരു വലിയ ശ്രമം ആവശ്യമാണെന്ന് അവര്‍ കരുതുന്നു.

സമാനമായ വികാരങ്ങള്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയും പ്രതിധ്വനിച്ചു. മൂന്നാം സീമറുടെ അഭാവം എടുത്തുകാണിച്ച അദ്ദേഹം ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുമെന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് തുറന്നടിച്ചു.

‘107 റണ്‍സ് പ്രതിരോധിക്കാന്‍ ഇന്ത്യക്കായാല്‍ അത് വലിയ കാര്യമാണ്. പക്ഷെ യാഥാര്‍ഥ്യബോധ്യത്തോടെ നോക്കുമ്പോള്‍ എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. രാവിലെ ഈര്‍പ്പം ഉണ്ടാവും. തുടക്കത്തില്‍ ഒന്നോ രണ്ടോ വിക്കറ്റ് കിട്ടിയാലും നമുക്ക് മൂന്നാം സീമര്‍ ഇല്ലാത്തത് ന്യൂസിലന്‍ഡിന് ഗുണം ചെയ്യും- അജയ് ജഡേജ പറയുന്നു.

46 റണ്‍സില്‍ താഴെ ഒന്നാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്തതിന് ശേഷം ഒരു ടീം മാത്രമാണ് ഇതുവരെ ടെസ്റ്റ് ജയിച്ചിട്ടുള്ളത്. 1887ല്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ആ തിരിച്ചുവരവ് നടത്തിയത്. അത് ബാംഗ്ലൂരില്‍ ഇന്ത്യയും ആവര്‍ത്തിക്കുമോ എന്നാണ് അറിയേണ്ടത്.