IND VS PAK:എന്തോ അവന്മാർക്ക് എതിരെ കളിക്കുമ്പോൾ ഇമ്മാതിരി ഐറ്റംസ് വരും, തരംഗമായി ഹാർദികിന്റെ വെറൈറ്റി വിക്കറ്റ് ആഘോഷങ്ങൾ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ക്രിക്കറ്റിൽ ഒരു വിക്കറ്റ് എടുത്ത് കഴിയുമ്പോൾ പലരും ആ വിക്കറ്റിന് ആഘോഷിക്കുന്ന രീതി വ്യത്യസ്തമാണ്. ബുംറയും ചഹലും ഒകെ ഇത്തരം വെറൈറ്റി ആഘോഷ രീതികൾ പലത് നടത്തി തരംഗം സൃഷ്ടിച്ചവരാണ്. എന്നാൽ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യാ പാകിസ്ഥാനെതിരെ ഐസിസി ടൂർണമെന്റുകളിൽ പന്തെറിയുമ്പോൾ നടത്തുന്ന വ്യത്യസ്ത ആഘോഷം സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ചയാക്കുകയാണ്.

ഇന്ന് പാകിസ്ഥാനെതിരെ ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിൽ ആണ് ബാബർ അസമിന്റെ വിക്കറ്റ് വീഴ്ത്തി അദ്ദേഹത്തിന് ബൈ ബൈ പറഞ്ഞുള്ള ആഘോഷം ഹാർദിക് നടത്തിയത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താനായി ഓപ്പണർമാർ റൺ ഉയർത്തുന്നതിനിടെയാണ് വിക്കറ്റ് വീഴ്ത്താനായി ഹാർദിക് തന്നെ വരേണ്ടി വന്നത്.

നന്നായി കളിച്ചുവരുക ആയിരുന്ന ബാബറിനെ 26 പന്തിൽ 23 മടക്കി ഹാർദിക് ഇന്ത്യക്ക് ഏറ്റവും ആവശ്യമായ വിക്കറ്റ് നൽകി. തൊട്ടുപിന്നാലെ അദ്ദേഹത്തിന് ബൈ ബൈ നൽകിയാണ് ഹാർദിക് യാത്രയാക്കിയത്. മുമ്പ് ഇക്കഴിഞ്ഞ ടി 20 ലോകകപ്പിൽ ഹാർദിക് ഷദാബ് ഖാന്റെ വിക്കറ്റ് നേടിയപ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ രണ്ട് കൈയും താഴേക്ക് വെച്ച് നിന്ന ആഘോഷവും തരംഗമായിരുന്നു.

2022 ടി 20 ലോകകപ്പിൽ പാകിസ്താന്റെ ഹൈദർ അലിയെ പുറത്താക്കിയ ശേഷം അന്ന് ചിരിച്ചുകൊണ്ടാണ് അദ്ദേഹത്തെ യാത്രയാക്കിയത്. എന്തായാലും പാകിസ്ഥാനെതിരെ കളിക്കുമ്പോൾ നടത്തുന്ന വെറൈറ്റി ആഘോഷങ്ങൾ നടത്തുന്ന ഹാർദിക് രീതി ചർച്ചയാകുന്നു.

അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ ബദ്ധവൈരികളുടെ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക് നായകൻ മുഹമ്മദ് റിസ്വാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ബദ്ധവൈരികൾ മുഖാമുഖം വരുന്നത്. ഈ വർഷം ഇരുടീമും ആദ്യമായി നേർക്കുനേർ വരുന്ന മൽസരം കൂടിയാണിത്. അവസാനം ഇരുവരും നേർക്കുനേർ വന്നപ്പോൾ ഇന്ത്യയ്ക്കായിരുന്നു വിജയം. ടി20 ലോകകപ്പിലായിരുന്നു അത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 22 ഓവറിൽ 86 – 2 എന്ന നിലയിലാണ് പാകിസ്ഥാൻ നിൽകുന്നത്.

Image
Image

Image