രാജ്യം വീഴണമെങ്കില്‍ രാജാവിനെ ആദ്യം വീഴ്ത്തണം, അതിന് പച്ചപ്പട ഇച്ചിരീം കൂടെ മൂക്കണം.., ഇത് ഐറ്റം വേറെയാണ്

പച്ചപ്പട ഇച്ചിരീം കൂടെ മൂക്കണം.. ഇത് ഐറ്റം വേറെയാണ്.. കാലത്തിന്റെ കണക്കു പുസ്തകത്തില്‍, ഇതിഹാസങ്ങളുടെ പേര് വളരെ കുറവാണ്… കാരണം, സ്വന്തം പേരില്‍ ചരിത്രം തിരുത്തിഴെയുതുന്നവരെ നാം ആദരവോടെ വിളിക്കുന്ന പേരാണ് ഇതിഹാസങ്ങളെന്ന്..

അങ്ങനെയൊരു ഇതിഹാസം, 22 വാരയില്‍ കുത്തിയുയരുന്ന തുകല്‍ പന്തിനെ, ഗ്രൗണ്ടിന്റെ അതിര്‍ത്തി ചുംബിക്കാന്‍ തുടരെ തുടരെ പറഞ്ഞു വിടുന്ന ഈ കാലഘട്ടത്തില്‍,അത് നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മളോരുത്തരും..

രാജ്യം വീഴണമെങ്കില്‍, രാജാവിനെ ആദ്യം വീഴ്ത്തണം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കികൊണ്ട്, മറ്റൊരു മനോഹര ഇന്നിംഗ്സ്..ഒറ്റപ്പേര്…. വിരാട് കോഹ്ലി !

അങ്ങ് കാശ്മീര്‍ മുതല്‍ ഇങ്ങ് കന്യാകുമാരി വരെ – ഒരേയൊരു രാജാവ്- വിരാട് കോഹ്ലി

എഴുത്ത്; റോണി ജേക്കബ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍