IND vs PAK: 'ഇവര് കുടുംബത്തോടെ ഇങ്ങനെയാണോ, ഇതിപ്പോള്‍ സ്ഥിരം പരിപാടിയാണല്ലോ..'; അക്രത്തെ അരികിലിരുത്തി പാക് താരത്തെ ട്രോളി ശാസ്ത്രിയും ഗവാസ്‌കറും

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ റണ്ണൗട്ടായി പുറത്തായ പാക് താരം ഇമാം ഉള്‍ ഹഖിനെ പരിസഹിച്ച് രവി ശാസ്ത്രിയും സുനില്‍ ഗവാസ്‌കറും. കമന്ററി ബോക്‌സില്‍ പാക് ഇതിഹാസം വസീം അക്രമത്തെയും ഇരുത്തിയായിരുന്നു ഇരുവരുടെയും പരിഹാസം.

2018ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ ഇമാം ഇതുവരെ ആറ് വട്ടമാണ് റണ്ണൗട്ടായത്. മറ്റൊരു പാക് താരവും ഇക്കാലയളവില്‍ ഇത്രയധികം റണ്‍ ഔട്ടുകള്‍ക്ക് വിധേയമായിട്ടില്ല. ഇതോടെയാണ് കമന്ററി ബോക്സില്‍ ഉണ്ടായിരുന്ന രവി ശാസ്ത്രിയും സുനില്‍ ഗാവസ്‌കറും താരത്തെ പരിഹസിച്ചത്.

ഇന്‍സമാം ഉള്‍ ഹഖ് എപ്പോഴും റണ്ണൗട്ടാകാറുണ്ടായിരുന്നു. ഇത് അവരുടെ കുടുംബത്തിന്റെ പ്രശ്നമാണോ എന്നായിരുന്നു ചിരിയോടെ രവി ശാസ്ത്രി ചോദിച്ചത്. ‘ആ കുടുംബത്തില്‍ ഒന്നും ഓടാറില്ല, കാരണം അവര്‍ക്ക് ആര്‍ക്കും ഓടാന്‍ അറിയില്ല’ എന്നാണ് ഇതിന് മറുരടിയെന്നോണം ശാസ്ത്രി പറഞ്ഞത്.

26 പന്തില്‍ 10 റണ്‍സ് മാത്രം എടുത്തു നില്‍ക്കെയാണ് ഇമാം പുറത്തായത്. പാക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ഇന്‍സമാം ഉള്‍ ഹഖിന്റെ അനന്തരവനാണ് ഇമാം.