ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍; ഇന്നലെ വന്ന താരത്തെ തോളിലേറ്റി കരീം

അടുത്തിടെ ചില മികച്ച ഇന്നിംഗ്‌സുകളിലൂടെ ശ്രദ്ധ നേടിയ ദീപക് ഹൂഡയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ താരം സാബ കരീം. നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ദീപക് ഹൂഡയാണെന്ന് അദ്ദേഹം പറഞ്ഞു.

‘എന്നെ സംബന്ധിച്ച് നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ദീപക് ഹൂഡയാണ്. ടീമിനു വലിയൊരു മുതല്‍ക്കൂട്ടായി അദ്ദേഹം മാറിയിരിക്കുകയാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിനു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ഹൂഡയ്ക്കു സാധിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.’

‘ഐപിഎല്ലില്‍ ബൗള്‍ ചെയ്ത അതേ ആത്മവിശ്വാസത്തോടെ തന്നെയാണ് ഇന്ത്യക്കു വേണ്ടിയും താരം പന്തെറിയുന്നത്. പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവര്‍ ബാറ്റിംഗിലും മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ നടത്തുന്നത് ഏറെ അഭിന്ദനാര്‍ഹമാണ്’ കരീം പറഞ്ഞു.

Read more

അയര്‍ലാന്‍ഡ് പര്യടനത്തില്‍ കന്നി സെഞ്ച്വറി കുറിക്കുകയും പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതാണ് ഹൂഡയ്ക്ക് ഗുണമായത്. ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി കുറിച്ച അഞ്ചാമത്തെ മാത്രം താരമാണ് ഹൂഡ.