ലെജന്റ്സ് ലീഗ് ക്രിക്കറ്റിന്റെ (എല്‍എല്‍സി) രണ്ടാം സീസണ്‍ ഈ മാസം ആരംഭിക്കും. ഇന്ത്യന്‍ ടീമിന്റെ മുന്‍ ഓപ്പണിംഗ് പങ്കാളികളായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും വ്യത്യസ്ത പാളയത്തില്‍നിന്ന് പരസ്പരം കൊമ്പുകോര്‍ക്കും. ഗുജറാത്ത് ജയന്റ്സ് ടീമിന്റെ ക്യാപ്റ്റനായി വീരു എത്തുമ്പോള്‍ ഗംഭീര്‍ ഇന്ത്യ ക്യാപ്പിറ്റല്‍സിനെ നയിക്കും.
ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു വീണ്ടു മടങ്ങിയെത്തുന്നതില്‍ താന്‍ ആവേശത്തിലാണെന്നു വീരേന്ദര്‍ സെവാഗ് പ്രതികരിച്ചു. ഇന്ത്യ ക്യാപ്പിറ്റല്‍സിനെ വിജയിക്കാന്‍ ആവേശവും ഉല്‍സാഹവമുള്ള ഒരു സംഘമാക്കി മാറ്റാന്‍ നായകനായ ഞാന്‍ ശ്രമിക്കുമെന്ന് ഗംഭീര്‍ പറഞ്ഞു.
നാലു ടീമുകളാണ് ലെജന്റ്സ് ലീഗിന്റെ രണ്ടാം സീസണില്‍ പങ്കെടുക്കുന്നത്. 16 മല്‍സരങ്ങളുള്‍പ്പെട്ടതാണ് ടൂര്‍ണമെന്റ്. ആദ്യമായി ഇന്ത്യയില്‍ നടക്കുന്ന സീസണും കൂടിയാണിത്. ഇന്ത്യയിലെ ആറു നഗരങ്ങളിലായിട്ടായിരിക്കും മല്‍സരങ്ങള്‍.
Read more
ഈ മാസം 16നാണ് ലെജന്റ്സ് ലീഗിനു തുടക്കമാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന മല്‍സരം. ലഖ്നൗ, ഡല്‍ഹി, കട്ടക്ക്, ജോധ്പൂര്‍ എന്നിവയാണ് മറ്റു മല്‍സരവേദികള്‍. പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ വേദികള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.