ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് അടുത്താല്‍ പിന്നെ രാജ്യാന്തര മത്സരങ്ങളില്‍ ഉഴപ്പിക്കളിക്കലാണ് ചില ഇന്ത്യന്‍ താരങ്ങളുടെ രീതിയെന്ന് സുനില്‍ ഗവാസ്‌ക്കര്‍. ഐപിഎല്‍ അടുക്കുമ്പോള്‍ ദേശീയ ടീമിന്റെ കുപ്പായം ഇട്ട കളിക്കാര്‍ക്ക് പിന്നെ ഡൈവിംഗും സ്ലൈഡിംഗുമെല്ലാം സ്വാഭാവികമായി കുറയും. പരിക്കേറ്റാല്‍ ഐപിഎല്‍ നഷ്ടപ്പെടുമെന്ന ഭീതി പിടികൂടുമെന്നും താരം പറഞ്ഞു.
ഡീപ്പില്‍ നിന്നുള്ള അപകടകരമായ ത്രോകള്‍ക്കും താരങ്ങള്‍ മുതിരില്ല. . അടുത്തിടെ സമാപിച്ച ഇന്ത്യവെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയേക്കാള്‍ ജനപ്രീതി നേടാന്‍ രണ്ടു ദിവസത്തെ ഐപിഎല്‍ മെഗാ താരലേലത്തിനു സാധിച്ചതായി ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ മാര്‍ച്ച് അവസാന വാരം തുടങ്ങനിരിക്കെയാണ് ഗവാസ്‌ക്കറുടെ വിമര്‍ശനം.
നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ എന്നത് കരിയര്‍ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ടൂര്‍ണമെന്റ് ആണ്. അതുകൊണ്ടു തന്നെ പരിക്കുകള്‍ ഉണ്ടാകാതെ കളിക്കാര്‍ നോക്കും. സ്വന്തം ഭാവിയും കുടുംബത്തിന്റെ ഭാവിയും സുരക്ഷിതമാക്കുന്നതിനാല്‍ താരങ്ങളെ സംബന്ധിച്ച് ഐപിഎല്‍ എന്നാല്‍ കരിയര്‍ മാറ്റിമറിക്കുന്ന ടൂര്‍ണമെന്റ്ാണ്്
Read more
രാജ്യാന്തര ക്രിക്കറ്റ് പരമ്പരകളേക്കാള്‍ പ്രാധാന്യം ഐപിഎല്‍ താരലേലത്തിനു ലഭിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ചയെന്നും പറഞ്ഞു. ഐപിഎലില്‍ നിന്നു ലഭിക്കുന്ന പണം താരങ്ങള്‍ക്ക് വല്ലാത്ത സുരക്ഷിതത്വബോധം നല്‍കുന്നുണ്ടെന്നും ഐപിഎല്‍ കരാറുകള്‍ നല്‍കുന്ന സുരക്ഷിതത്വം അവരെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു.