2023ലെ ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രത്തിലായിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമി വരുന്ന ഐപിഎല്‍ സീസണില്‍നിന്നും ടി20 ലോകകപ്പില്‍നിന്നും പുറത്ത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതുസംബന്ധിച്ച അപ്‌ഡേറ്റ് നല്‍കിയത്.
ഷമിയുടെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും, ശേഷം താരം ഇന്ത്യയില്‍ തിരിച്ചെത്തിയതായും ഷാ അറിയിച്ചു. ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലാവും ഷമി തിരികെ എത്താന്‍ സാധ്യതയുള്ളതെന്ന് ഷാ പറഞ്ഞു. സെപ്റ്റംബറില്‍ രണ്ട് ടെസ്റ്റുകള്‍ക്കും മൂന്ന് ടി20 മത്സരങ്ങള്‍ക്കുമായിട്ടാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.
മുഹമ്മദ് ഷമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയിലൂടെ ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാണ് നിലവിലെ സാധ്യത. പരിക്കിലുള്ള മറ്റൊരു താരമായ കെ എല്‍ രാഹുലിന് ഇഞ്ചക്ഷന്‍ അനിവാര്യമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് രാഹുല്‍ നിലവിലുള്ളത്- ജയ് ഷാ വ്യക്തമാക്കി.
Read more
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ഷമി. ഏഴുകളിയില്‍ 24 വിക്കറ്റ് നേടിയ താരം പിന്നീട് കാല്‍ക്കുഴക്കേറ്റ പരിക്കിന് ചികിത്സ തേടി. ലോകകപ്പിനുശേഷം ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി.