ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ നേരിടാനിരിക്കെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് മുന്നറിയിപ്പുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഉദഘാടന മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പായി നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലന മല്‍സരത്തില്‍ അവരുടെ യുവതാരങ്ങളുടെ വെടിക്കെട്ടിനാണ് സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടീം 20 ഓവറില്‍ 200 റണ്‍സ് അടിച്ചപ്പോള്‍ ചേ്‌സ് ചെയ്ത ടീമും ഒട്ടുമോശമാക്കിയില്ല. 17 ഓവറില്‍ ഇവര്‍ ആദ്യം ബാറ്റ് ചെയ്തവരുടെ സ്‌കോര്‍ ചേസ് ചെയ്തു.
കൊല്‍ക്കത്തയുടെ യുവതാരങ്ങള്‍ തകര്‍ത്ത മത്സരത്തില്‍ താരമായത് 47 ബോളില്‍ 87 റണ്‍സ് അടിച്ച ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യരാണ്. ടീം ഗോള്‍ഡ്, ടീം പര്‍പ്പിള്‍ എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പരിശീലന ടിട്വന്റി മല്‍സരം കളിച്ചത്. വെങ്കടേഷ് അയ്യരുള്‍പ്പെട്ട ടീം ഗോള്‍ഡാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 204 റണ്‍സാണ് ടീം എടുത്തത്. തകര്‍പ്പന്‍ ഫിഫ്റ്റിയാണ് മല്‍സരത്തില്‍ അദ്ദേഹം സ്േകോര്‍ ചെയ്തത്. സെഞ്ച്വറിക്കു അരികില്‍ വരെ താരമെത്തുകയും ചെയ്തു.
എന്നാല്‍ ശ്ക്തമായി തന്നെ പര്‍പ്പിള്‍ ടീം തിരിച്ചടിച്ചു. ഈ സ്‌കോര്‍ മറികടക്കാന്‍ അവര്‍ക്ക് വേണ്ടി വന്നത് 17 ഓവറുകള്‍ മാത്രം. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 205 റണ്‍സുമായി അവര്‍ വിജയം നേടി. അഭിജീത് തോമര്‍, നിതീഷ് റാണ എന്നിവരുടെ ഫിഫ്റ്റികളാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. തോമര്‍ 26 ബോളില്‍ നിന്നും 52 റണ്‍സോടെ ടീമിന്റെ ടോപ്സ്‌കോററായി മാറി. റാണ പുറത്താവാതെ 29 ബോല്‍ 51 റണ്‍സും അടിച്ചെടുത്തു. 22 ബോളില്‍ 48 റണ്‍സ് സ്‌കോര്‍ ചെയ്ത റിങ്കു സിങാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
Read more
ഐപിഎല്ലിന്റെ 15ാം സീസണിനു ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കെ ബാറ്റര്‍മാരുടെ തകര്‍പ്പന്‍ ഫോം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ആവേശത്തിലാക്കുന്നുണ്ട്. ശനിയാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ കെകെആറും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യരാണ് കെകെആറിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണിലെ ഫൈനില്‍ കെകെആറിനെ തോല്‍പ്പിച്ചായിരുന്നു എംഎസ് ധോണിയുടെ സിഎസ്‌കെ കന്നിക്കിരീടം സ്വന്തമാക്കിയത്.