ഐ.പി.എല്‍ 2022: മെഗാ ലേലത്തിനു മുമ്പേ പുതിയ രണ്ട് ടീമുകളിലേക്ക് ഇവര്‍

ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പായി പുതിയ രണ്ട് ടീമുകള്‍ സ്വന്തമാക്കിയേക്കാവുന്ന താരങ്ങളെ സംബന്ധിച്ച ഏകദേശ ചിത്രം പുറത്ത്. ലഖ്നൗ, അഹമ്മദാബാദ് എന്നിവയാണ് പുതുതായി ടൂര്‍ണമെന്റിലേക്കു വന്നിരിക്കുന്ന ടീമുകള്‍. ഇവര്‍ക്ക് ലേലത്തിന് മുന്നേ മൂന്ന് താരങ്ങളെ നേരിട്ട് ടീമിലേക്ക് എത്തിക്കാം. ആരൊയൊക്കെയാണ് ഇത്തരത്തില്‍ എത്തിക്കുന്നതെന്ന് ടീമുകള്‍ ഈ മാസം തന്നെ ബിസിസിഐയെ അറിയിക്കേണ്ടതുണ്ട്.

ലഖ്‌നൗ ടീമിന്റെ നായകനായി ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്റെ നായകനായിരുന്ന രാഹുല്‍, പുതിയ സീസണിന് മുന്നോടിയായി ടീം വിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ഇഷാന്‍ കിഷന്‍, അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനുമാണ് ലേലത്തിന് മുമ്പ് ലഖ്‌നൗ ടീമിലെത്തിക്കുന്ന താരങ്ങള്‍.

Ishan Kishan and Rashid Khan, Ishan Kishan become third batsman to score 50 runs against Rashid Khan in IPL ईशान किशन फिसड्डी पारी खेलने के बावजूद हुए हिट, राशिद खान के खिलाफ

സിംബാബ്‌വെയുടെ മുന്‍ താരം ആന്‍ഡി ഫ്‌ലവറിനെ ലക്‌നൗ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസീലന്‍ഡ് താരം ഡാനിയല്‍ വെട്ടോറിയേയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, ഒടുവില്‍ ആന്‍ഡി ഫ്‌ലവറിനെത്തന്നെ പരിശീലകനായി തീരുമാനിക്കുകയായിരുന്നു. അതേസമയം ഇവര്‍ക്ക് നല്‍കുന്ന പ്രതിഫലം എത്രയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

David Warner: An endearing family man and a social media sensation | Sports News,The Indian Express

അഹമ്മദാബാദിന്റെ ക്യാപ്റ്റനായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്‍ നായകനും ഇന്ത്യന്‍ ബാറ്ററുമായ ശ്രേയസ് അയ്യര്‍ എത്തിയേക്കുമെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, മുംബൈ ഇന്ത്യന്‍സിന്റെ തന്നെ മുന്‍ താരവും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് അല്ലെങ്കില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇവരിലൊരാളും ലേലത്തിനു മുമ്പ് അഹമ്മദാബാദ് ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.