ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ കെകെആറിനെതിരെ മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. കെകെആര്‍ മുന്നോട്ടുവെച്ച 186 റണ്‍സ് വിജയ ലക്ഷ്യം 17.4 ഓവറില്‍ മുംബൈ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
25 ബോള്‍ നേരിട്ട ഇഷാന്‍ അഞ്ച് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 58 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈയ്ക്ക് ആവേശമായി. 25 ബോളില്‍ 3 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടില്‍ സൂര്യ 43 റണ്‍സെടുത്തു. തിലക് വര്‍മ 30, രോഹിത് ശര്‍മ്മ 20, ടിം ഡേവിഡ് 24* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
കൊല്‍ക്കത്തയ്ക്കായി സുയാഷ് ശര്‍മ്മ രണ്ട് വിക്കറ്റും ശര്‍ദുല്‍ താക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നിശ്ചിത 20-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 185 റണ്‍സെടുത്തത്. സെഞ്ച്വറിയുമായി തിളങ്ങിയ വെങ്കടേഷ് അയ്യറാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച വെങ്കടേഷ് അയ്യര്‍ 49-പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഐപിഎല്‍ കരിയറിലെ വെങ്കടേഷിന്റെ ആദ്യ സെഞ്ച്വറിയാണ് വാങ്കഡേയിലേത്. 51 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളുടേയും ഒമ്പത് സിക്സറുകളുടേയും അകമ്പടിയോടെ 104 റണ്‍സെടുത്താണ് വെങ്കടേഷ് മടങ്ങിയത്.
Read more
റസല്‍ 11 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മുംബൈയ്ക്കായി ഹൃതിക് ഷൊകീന്‍ രണ്ടുവിക്കറ്റെടുത്തു. നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത പിയുഷ് ചൗളയും തിളങ്ങി. കാമറൂണ്‍ ഗ്രീന്‍, ജാന്‍സന്‍, റൈലി മെറിഡിത്ത് എന്നിവരും ഓരോ വിക്കറ്റെടുത്തു. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച യുവതാരം അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്ക് വിക്കറ്റൊന്നും നേടാനായില്ല.