രോഹിത്ത് അത്ര മികച്ച നായകനൊന്നുമല്ല, നല്ല ടീമിനെ കിട്ടിയാലെ വര്‍ക്കാകൂ; തുറന്നടിച്ച് സൈണ്‍ ഡൂള്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള മല്‍സരത്തിലേറ്റ പരാജയത്തിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിമര്‍ശിച്ച് ന്യൂസിലാന്‍ഡ് മുന്‍ ഫാസ്റ്റ് ബോളര്‍ സൈണ്‍ ഡൂള്‍. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് എന്തിനാണ് ഇത്ര മാത്രം ഹൈപ്പുണ്ടാക്കുന്നതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നും ശക്തമായ ടീമിനെ ലഭിച്ചതിനാലാണ് രോഹിത്തിനു നേരത്തേ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയമായി ഇത്രയും വലിയ ഹൈപ്പുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹം മികച്ച ക്യാപ്റ്റനാണ്, പക്ഷെ മികച്ച ടീമിനെ നേരത്തേ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ രോഹിത്തിനു യാതൊരു ക്ലൂവുമില്ലായിരുന്നു.

കൂടാതെ കഴിഞ്ഞ ഐസിസിയുടെ ടി20 ലോകകപ്പിലും ഇതു തന്നെയാണ് കണ്ടത്. ഈ വര്‍ഷത്തെ ഐപിഎല്ലിലും രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ യാതൊരു ക്ലൂവുമില്ലാതെ പലപ്പോഴും നിസ്സഹായനായി നില്‍ക്കുകയാണ്- സൈമണ്‍ ഡൂള്‍ പറഞ്ഞു.

Read more

ഇന്നലെ സിഎസ്‌കെയ്ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈ എട്ടു വിക്കറ്റിനു 139 റണ്‍സിലൊതുങ്ങി. മറുപടിയില്‍ 17.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സിഎസ്‌കെ ലക്ഷ്യം മറികടന്നു.