ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ പുതിയ നായകനെ പ്രഖ്യാപിച്ചു. ഐപിഎല്‍ 16ാം സീസണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എയ്ഡന്‍ മാര്‍ക്രം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യം ടീം തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.
മായങ്ക് അഗര്‍വാള്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ മറികടന്നാണ് മാര്‍ക്രം നായക സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരിക്കുന്നത്. അടുത്തിടെ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനെ ഉദ്ഘാടന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഡ് കിരീടത്തിലേക്ക് നയിച്ച നായകനാണ് മാര്‍ക്രം. അതിനാല്‍ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടാനുള്ള ശരിയായ തിരഞ്ഞെടുപ്പും മാര്‍ക്രം തന്നെയാണ്. ടൂര്‍ണമെന്റിലെ താരവും ദക്ഷിണാഫ്രിക്കന്‍ താരമായിരുന്നു. ഏപ്രില്‍ രണ്ടിന് രാജസ്ഥാനെതിരെയാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യ മത്സരം.
THE. WAIT. IS. OVER. ⏳#OrangeArmy, say hello to our new captain Aiden Markram 🧡#AidenMarkram #SRHCaptain #IPL2023 | @AidzMarkram pic.twitter.com/3kQelkd8CP
— SunRisers Hyderabad (@SunRisers) February 23, 2023
എസ്ആര്‍എച്ച് ഫുള്‍ സ്‌ക്വാഡ്: എസ്ആര്‍എച്ച് നിലനിര്‍ത്തിയ കളിക്കാര്‍: അബ്ദുള്‍ സമദ്, ഐഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്സ്, അഭിഷേക് ശര്‍മ്മ, മാര്‍ക്കോ ജാന്‍സെന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാറൂഖി, കാര്‍ത്തിക് ത്യാഗി, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്.
Read more
എസ്ആര്‍എച്ച് ലേലം വാങ്ങിയവര്‍: ഹാരി ബ്രൂക്ക് (13.25 കോടി), മായങ്ക് അഗര്‍വാള്‍ (8.25 കോടി), ഹെന്റിച്ച് ക്ലാസന്‍ (5.25), ആദില്‍ റഷീദ് (2 കോടി), മായങ്ക് മാര്‍ക്കണ്ഡെ (50 ലക്ഷം), വിവ്രാന്ത് ശര്‍മ (2.6 കോടി), സമര്‍ത് വ്യാസ് (20 ലക്ഷം) ), സന്‍വീര്‍ സിംഗ് (20 ലക്ഷം), ഉപേന്ദ്ര സിംഗ് യാദവ് (25 ലക്ഷം), മായങ്ക് ദാഗര്‍ (1.8 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (20 ലക്ഷം), അകേല്‍ ഹൊസൈന്‍ (1 കോടി), അന്‍മോല്‍പ്രീത് സിംഗ് (50 ലക്ഷം).