ആര്‍സിബി തോല്‍ക്കണമെന്ന് ആ രണ്ട് ടീമുകള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ടാകും; തുറന്നടിച്ച് ഇന്ത്യന്‍ മുന്‍ താരം

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഹൈദരാബാദിനെതിരെ പരാജയപ്പെടണമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും പ്രാര്‍ത്ഥിക്കുന്നുണ്ടാകുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് ആര്‍സിബി നേരിടുന്നത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഈ മത്സരത്തില്‍ ജയിക്കേണ്ട്ത് ആര്‍സിബിയ്ക്ക് അത്യാവശ്യമാണ്.

ചെന്നൈയും ലഖ്നൗവും ബാംഗ്ലൂര്‍ തോല്‍ക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടാകാം. കാരണം അവര്‍ തോറ്റാലുടന്‍ അവരുടെ പേരുകള്‍ക്ക് മുന്നില്‍ ‘ക്യു’ വീഴും. കാരണം പിന്നെ ഒരു ടീമിന് മാത്രമേ 16 പോയിന്റിലെത്താന്‍ കഴിയൂ. അത് മുംബൈയ്ക്കാണ്.

ഹൈദരാബാദ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാല്‍ എംഐയുടെയും സിഎസ്‌കെയുടെയും വരാനിരിക്കുന്ന മത്സരങ്ങള്‍ അപ്രസക്തമാകും. ആര്‍സിബി അവര്‍ 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി പിന്നോട്ടു പോകും. ഫലത്തില്‍ അവര്‍ പ്ലേ ഓഫില്‍നിന്ന് പുറത്താക്കും.

പിന്നെ ബാംഗ്ലൂര്‍ അവരുടെ അവസാന മത്സരം ജയിച്ചാലും അവര്‍ 14ല്‍ ഒതുങ്ങും. മുംബൈയും 14ല്‍ ഒതുങ്ങിയേക്കാം. അപ്പോള്‍ 14-ല്‍ ഒരു ടീം ഇപ്പോഴും യോഗ്യത നേടിയേക്കാം. പക്ഷേ ആര്‍ക്കും 15-ല്‍ എത്താന്‍ കഴിയില്ല. ഹൈദരാബാദ് ജയിച്ചാല്‍ ചെന്നൈയുടെയും ലഖ്‌നൗവിന്റെയും അവസാന മത്സരങ്ങള്‍ അപ്രസക്തമാകും.- ചോപ്ര പറഞ്ഞു.