ഐപിഎലില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. സിഎസ്‌കെ പ്ലേയിങ് 11 മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ ആദം സാംബയെ പ്ലേയിങ് 11ലേക്ക് വിളിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ട്രെന്റ് ബോള്‍ട്ടാണ് റോയല്‍സ് നിരയില്‍ പുറത്തേയ്ക്ക് പോയത്.
പ്രതിരോധിക്കുക എന്ന തങ്ങളുടെ ശക്തിയില്‍ ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ബാറ്റിംഗ് തിരഞ്ഞെടുത്തതെന്ന് സഞ്ജു പറഞ്ഞു. രണ്ടാമത് ബാറ്റ് ചെയ്ത കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍ തോറ്റിരുന്നു. ഇന്ന് ഇവിടെ കുറച്ച് പിങ്ക് കാണാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് മഞ്ഞയാണ്, കാരണം എന്താണെന്ന് ഞങ്ങള്‍ക്കറിയാമെന്നും സഞ്ജു ചിരിയോടെ പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ആദം സാമ്പ, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.
Read more
ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയിംഗ് ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, ആകാശ് സിംഗ്.