'ഇന്‍സള്‍ട്ടാണ് ശശാങ്കേ ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ്'; പഞ്ചാബ് പോലും തലകുനിച്ചുപോയ പ്രകടനം

ഗുജറാത്ത് ടൈറ്റന്‍സിനെ പഞ്ചാബ് കിംഗ്സ് മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ മത്സരത്തിലെ ഹീറോയായത് ശശാങ്ക് സിംഗാണ്. ഗുജറാത്ത് അനായാസ ജയത്തിലേക്കെന്ന് തോന്നിച്ചപ്പോഴാണ് ഒറ്റയാള്‍ പ്രകടനവുമായി ശശാങ്ക് പഞ്ചാബിന് വിജയം നേടിക്കൊടുത്തത്. 29 പന്ത് നേരിട്ട് 6 ഫോറും 4 സിക്സും ഉള്‍പ്പെടെ പുറത്താവാതെ 61 റണ്‍സു നേടി താരം പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

കളി ജയിച്ചെങ്കിലും താരത്തിന് ഇത് തന്റെ ടീമിനോടുള്ള മധുര പ്രതികാരമാണ്. കാരണം മിനി ലേലത്തില്‍ പഞ്ചാബ് പേരുമാറി ടീമിലെടുത്ത താരമാണ് ശശാങ്ക് സിംഗ്. ഒരേ പേരില്‍ രണ്ട് താരങ്ങള്‍ എത്തിയതോടെയാണ് അബദ്ധത്തില്‍ പഞ്ചാബ് ശശാങ്കിനെ വിളിച്ചെടുത്തത്. ലേലം ഉറപ്പിച്ച ശേഷമാണ് പഞ്ചാബിന് അബദ്ധം മനസിലായത്.

എന്തായാലും അന്ന് പഞ്ചാബിന് പറ്റിയ വലിയ അബദ്ധമാണ് ഇന്ന് ടീമിന് മുതല്‍ക്കൂട്ടായി മാറിയിരിക്കുന്നത്. പേരുമാറി അബദ്ധത്തില്‍ പഞ്ചാബിലെത്തിയപ്പോള്‍ നേരിടേണ്ടി വന്ന അപമാനിത്തിന് പ്രകടനത്തിലൂടെ മധുര പ്രതികാരം ചെയ്യാന്‍ താരത്തിനായി.

Read more

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 200 റണ്‍സാണ് പഞ്ചാബിന് മുന്നില്‍വെച്ചിരുന്നത്. ഒരു പന്ത് മാത്രം ബാക്കിനില്‍ക്കേ പഞ്ചാബ് ലക്ഷ്യം കടന്നു. സ്‌കോര്‍: ഗുജറാത്ത്- 199/5 (20 ഓവര്‍). പഞ്ചാബ്: 200/7 (19.5 ഓവര്‍).