IPL 2024: നിന്നെ ഏകദിനം കളിക്കാനല്ല ഞാൻ ടീമിൽ എടുത്തത്, രാഹുലിനെ പരസ്യമായി തെറി പറഞ്ഞ് ലക്നൗ ടീം ഉടമ; വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇതുവരെയുള്ള ചരിത്രം കണ്ട എറ്റവും വലിയ ബാറ്റിംഗ് വിസ്ഫോടനം ആയിരുന്നു ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനായി ട്രാവിസ് ഹെഡ്‌മി അഭിഷേക് ശർമ്മയും ചേർന്ന് കെട്ടഴിച്ചത്. സീസണിൽ ഭേദപ്പെട്ട രീതിയിൽ ഉള്ള ബോളിങ് പ്രകടനം നടത്തി വന്ന ലക്നൗ ബോളർമാർ കാഴ്ചക്കാരോ അല്ലെങ്കിൽ സ്കൂൾ കുട്ടികളെ പോലെയോ ആയിട്ടുള്ള നിലവാരത്തിൽ കബിടാൻ ഹൈദരാബാദ് ആക്രമണം അഴിച്ചുവിട്ടത്,

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രണ്ട് അറ്റാക്കിംഗ് ഓപ്പണർമാരും ആവേശഭരിതരായി ബാറ്റ് ചെയ്ത് 9.4 ഓവറിൽ 167 റൺസ് കൂട്ടിച്ചേർത്തു ഓറഞ്ച് ആർമിക്ക് വിജയം നേടിക്കൊടുത്തു. 10 വിക്കറ്റിന്റെ ഈ വിജയം ഐപിഎൽ 17-ാം സീസണിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. മത്സരത്തിന്റെ വേഗത എല്ലാവരെയും അമ്പരപ്പിച്ചു. ജയം ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിക്കാൻ സഹായിച്ചപ്പോൾ അത് ലക്നൗ ടീമിന്റെ സാധ്യതകൾ തല്ലികെടുത്തുന്ന രീതിയിൽ ആയി. നായകൻ എന്ന നിലയിൽ മാത്രമല്ല ഒരു ബാറ്റർ എന്ന നിലയിലും സമ്പൂർണമായി പരാജയപ്പെട്ട ലക്നൗ നായകനെതിരെ ടീം സഞ്ജീവ് ഗോയങ്ക രംഗത്ത് വന്നിരിക്കുന്നു.

വൈറൽ വീഡിയോയിൽ, ഉടമ ദേഷ്യത്തോടെ ഓപ്പണിംഗ് നായകനെ ശകാരിക്കുന്നത് കാണാൻ സാധിച്ചു. മത്സരത്തിൽ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യം സഞ്ജീവ് ചൂണ്ടിക്കാണിച്ചു. മോശം ദിവസമായതിനാൽ രാഹുലിന് ശാന്തമായി കേൾക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ലക്നൗ ഉടമയുടെ പരസ്യ ശാസന ശരിയായില്ല എന്നും അതൊക്കെ ഇത്ര ആളുകളുടെ മുന്നിൽ വേണ്ട എന്നും പറയുന്നവർ ഉണ്ട്. ചിലർ അദ്ദേഹം ചെയ്ത നടപടിയെ അനുകൂലിക്കുന്നു.

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ ആധിപത്യ പ്രകടനത്തിന് സൺറൈസേഴ്‌സ് ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ രംഗത്ത് വന്നിരുന്നു. 166 റൺസ് എന്ന വിജയലക്ഷ്യം രണ്ട് ഓപ്പണർമാരും ചേർന്ന് 9.4 ഓവറിൽ മറികടന്നു. ”വിനാശകരമായ ഓപ്പണിംഗ് പങ്കാളിത്തം, ഈ രാത്രി ഒരു അടിവരയിട്ടതായിരിക്കും. ഈ ആൺകുട്ടികൾ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കിൽ, അവർ 300 സ്‌കോർ ചെയ്യുമായിരുന്നു’ സച്ചിൻ ടെണ്ടുൽക്കർ എക്സിൽ എഴുതി.