ഐപിഎല്‍ 2024: പേരിലല്ല പ്രകടനത്തിലാണ് കാര്യം, സൂപ്പര്‍ താരത്തെ മുംബൈ പുറത്താക്കണമെന്ന് സെവാഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തി. മുംബൈ അഞ്ച് ഓവറില്‍ 59/0 എന്ന സ്‌കോര്‍ നേടിയിട്ടും 16 ഓവറില്‍ 158 റണ്‍സ് പിന്തുടരാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും കെകെആര്‍ സ്പിന്‍ നിരയെ കൈകാര്യം ചെയ്ത രീതി കണ്ട് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് അത്ഭുതപ്പെട്ടു.

ആരെങ്കിലും നന്നായി പന്തെറിയുകയാണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മധ്യ ഓവറുകളില്‍ നിന്നിരുന്നെങ്കില്‍ രോഹിത് ശര്‍മ്മയ്ക്കും സൂര്യകുമാര്‍ യാദവിനും 15 ഓവറില്‍ മുംബൈക്ക് വിജയം നേടാമായിരുന്നു. രണ്ട് ബാറ്റര്‍മാരും വിക്കറ്റ് നഷ്ടപ്പെടാതെ സ്പിന്നര്‍മാരെ നേരിട്ടിരുന്നെങ്കില്‍ കളി മുംബൈക്ക് അനുകൂലമാകുമായിരുന്നു.

ഒരു സിനിമയില്‍ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ ഒന്നിച്ച് അഭിനയിപ്പിച്ചാലും സിനിമ ഹിറ്റാകണമെന്നില്ല. മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. തിരക്കഥയ്ക്ക് കാമ്പുണ്ടായിരിക്കണം. പേരിലല്ല പ്രകടനത്തിലാണ് കാര്യം.

രോഹിത് ശര്‍മ ഒരു സെഞ്ച്വറിയാണ് നേടിയത്. ഈ മത്സരം തോല്‍ക്കുകയും ചെയ്തു. പിന്നീടുള്ള മത്സരങ്ങളെല്ലാം അവന്റെ പ്രകടനം എങ്ങനെയുണ്ടായിരുന്നു? ഇഷാന്‍ കിഷന്‍ പവര്‍പ്ലേ പിന്നിട്ടത് അപൂര്‍വ്വമായാണ്- സെവാഗ് കൂട്ടിച്ചേര്‍ത്തു.

Read more