IPL 2024: ഇന്ന് ആർക്കും അവനെ വേണ്ട, എന്നാൽ ഇന്ത്യയിൽ സ്വിങ്ങിന് ഒരു സുൽത്താൻ ഉണ്ടെങ്കിൽ അത് അവനാണ്: നവജ്യോത് സിംഗ് സിദ്ധു

പന്ത് ഇരുവശത്തേക്കും ചലിപ്പിക്കാനുള്ള കഴിവ് കാരണം വസീം അക്രത്തെ സ്വിംഗ് സുൽത്താൻ എന്ന് പൊതുവെ വിളിക്കാറുണ്ട്. പന്ത് സ്വിംഗ് ചെയ്യുന്നതിൽ മിടുക്കരായ നിരവധി ബൗളർമാരാൽ ഇന്ത്യ അനുഗ്രഹീതമാണ്. ഭുവനേശ്വർ കുമാർ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന് വേണ്ടി ഫോർമാറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

അക്രത്തെ പോലെ തന്നെ പന്ത് സ്വിങ് ചെയ്യാനുള്ള കഴിവ് ഭുവിക്കുമുണ്ട്. താരം ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പരിഗണിക്കപ്പെടുന്നില്ല, ഉത്തർപ്രദേശിനും സൺറൈസേഴ്‌സ് ഹൈദരാബാദിനും വേണ്ടി ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും താരം കളിക്കുന്നു. ഐപിഎൽ 2024 ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ക്വാളിഫയർ 1 ലാണ് മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിംഗ് സിദ്ധു കുമാറിന് പുതിയ കിരീടം സമ്മാനിച്ചത്.

“അദ്ദേഹം ഇന്ത്യയുടെ സ്വിംഗിൻ്റെ സുൽത്താനാണ്. ഭുവനേശ്വർ ഇപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിൽ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യുകയും ബാറ്റർമാരെ പുറത്താക്കുകയും ചെയ്യുന്നു. അദ്ദേഹം കളിയിലെ ഇതിഹാസമാണ്. ”നവജ്യോത് സിംഗ് സിദ്ദു സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

174 മത്സരങ്ങളിൽ നിന്ന് 181 വിക്കറ്റുകളുമായി ഭുവനേശ്വര് ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നാലാമത്തെ താരമാണ്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്.