IPL 2025: തോക്ക് തരാം വെടി വെക്കരുത് എന്ന് പറഞ്ഞ പോലെ, സഞ്ജുവിന് കർശന നിർദ്ദേശം നൽകി എൻസിസി; രാജസ്ഥാൻ ക്യാമ്പിൽ ആശങ്ക

പരിക്കിൽ നിന്ന് മുക്തനായ സഞ്ജു സാംസൺ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മാർച്ച് 23 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിന് സഞ്ജു ഇറങ്ങും. ബാറ്റിംഗ് പുനരാരംഭിക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് കേരള ക്രിക്കറ്റ് താരത്തിന് പച്ചക്കൊടി ലഭിച്ചിട്ടുണ്ടെങ്കിലും, തൽക്കാലം വിക്കറ്റ് കീപ്പിംഗ് ചുമതലകൾ സഞ്ജുവിന് ഒഴിവാക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് വരുന്നത്.

ഫെബ്രുവരി 2 ന് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20ഐ ഹോം പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ ചൂണ്ടുവിരലിന് പരിക്കേറ്റതിനെത്തുടർന്ന് സഞ്ജു ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയക്ക് ശേഷം സഞ്ജു എന്ന് തിരിച്ചെത്തും എന്ന ആശങ്ക ഉണ്ടായിരുന്നു എങ്കിലും സഞ്ജു കഠിനാധ്വാനത്തിനൊടുവിൽ വരുക ആയിരുന്നു.

ഇപ്പോൾ വന്ന റിപ്പോർട്ട് പ്രകാരം ആദ്യ കുറച്ച് മത്സരങ്ങളിലേക്ക് തന്റെ കീപ്പിംഗ് ഗ്ലൗസ് ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന് കൈമാറാൻ സാധ്യതയുണ്ട്.

ആദ്യമായി ആഭ്യന്തര ടൂർണമെന്റിന്റെ ഫൈനലിൽ കളിച്ച കേരളത്തിന്റെ ചരിത്രപരമായ രഞ്ജി ട്രോഫി സീസണിൽ നിന്ന് സഞ്ജുവിനെ പരിക്ക് കാരണം ഒഴിവാക്കിയിരുന്നു. സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള കേരളം വിദർഭയോട് തോറ്റതോടെ റണ്ണേഴ്‌സ് അപ്പായി.

എന്തായലും ആദ്യ കുറച്ച് മത്സരങ്ങൾക്ക് ശേഷം സഞ്ജു കീപ്പിങ് ഗ്ലൗസ് അണിഞ്ഞ് തിരിച്ചെത്തും.

Read more