IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് കാണിച്ചത് വമ്പൻ മണ്ടത്തരം, ആ താരം പണി കൊടുക്കാൻ സാധ്യത: സുബ്രമണ്യൻ ബദരീനാഥ്

2025 ലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സ്പിന്നർ നൂർ അഹമ്മദിന്റെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുബ്രമണ്യൻ ബദരീനാഥ്. കഴിഞ്ഞ വർഷത്തെ ഐപിഎൽ 2025 മെഗാ ലേലത്തിൽ 10 കോടി രൂപയ്ക്ക് 20 വയസുകാരനായ നൂർ അഹമ്മദിനെ സിഎസ്‌കെ സ്വന്തമാക്കുക ആയിരുന്നു.

132 മത്സരങ്ങളിൽ നിന്ന് 22.60 ശരാശരിയിലും 7.14 എന്ന എക്കണോമിയിലും 150 വിക്കറ്റുകൾ നേടിയ നൂർ മികച്ച ടി20 പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നിരുന്നാലും, 2025 ലെ ചാമ്പ്യൻസ് ട്രോഫി സീസണിലെ മോശം പ്രകടനത്തിന് ശേഷമാണ് അദ്ദേഹം ചെന്നൈയിലേക്ക് എത്തുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ വെറും 1 വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.

നൂറിന്റെ വരവിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ:

“നൂർ അഹമ്മദ് തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരു വിദേശ കളിക്കാരനാണ്. പക്ഷേ, എനിക്ക് എന്റെ ആശങ്കയുണ്ട്, അതെ, അദ്ദേഹം ഒരു റിസ്റ്റ് സ്പിന്നറാണ്; അതെ, അദ്ദേഹം ഒരു എക്സ്-ഫാക്ടർ കളിക്കാരനാണ്, പക്ഷേ അദ്ദേഹത്തിന് തന്റെ 10 കോടി രൂപയുടെ വില ന്യായീകരിക്കാൻ കഴിയുമോ? അതിൽ എനിക്ക് എന്റെ ആശങ്കകളുണ്ട്. അദ്ദേഹം എല്ലാ മത്സരങ്ങളിലും കളിക്കുമോ? സി‌എസ്‌കെയ്ക്ക് അവന്റെ കാര്യത്തിൽ തെറ്റ് പറ്റിയോ? കാലം അതിനുള്ള ഉത്തരം നൽകട്ടെ.

അദ്ദേഹം കൂട്ടിച്ചേർത്തു:

“സി‌എസ്‌കെയ്ക്ക് മൂന്ന് പേരുടെ സ്പിൻ ആക്രമണമുണ്ട്, നിങ്ങൾ ഓർക്കുന്നുണ്ടെങ്കിൽ, 2025 ചാമ്പ്യൻസ് ട്രോഫിയിൽ മാത്രമാണ് ഇന്ത്യയ്ക്ക് നാല് പേരുടെ സ്പിൻ ആക്രമണം ഫലപ്രദമായിരുന്നത്. സി‌എസ്‌കെയും സ്പിന്നിനെ അടിസ്ഥാനമാക്കിയുള്ള രീതിയിൽ ആകും പിച്ച് ഒരുക്കുന്നത്.”

സൂപ്പർ കിംഗ്സ് ടീമിൽ രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, രചിൻ രവീന്ദ്ര തുടങ്ങിയ സ്പിൻ ഓപ്ഷൻ ഉള്ള ടീം നൂറിനെ എങ്ങനെ ഉപയോഗിക്കും എന്നുള്ളത് കണ്ടറിയണം.

Read more