ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയെക്കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിന് തന്നെ യാതൊരു തീർച്ചയായും തീരുമാനവും ഇല്ല. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്താതെ ചെന്നൈ പുറത്തായ ശേഷം ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വിരമിക്കൽ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ധോണി പിന്നെ എടുക്കും എന്നാണ് ചെന്നൈ മാനേജ്മെന്റ് അന്ന് പറഞ്ഞത്. കഴിഞ്ഞ സീസണിൽ തന്നെ ധോണി നായകസ്ഥാനം ഉപേക്ഷിച്ച് ടീമിനെ നയിക്കാൻ റുതുരാജ് ഗെയ്‌ക്‌വാദിനോട് ആവശ്യപ്പെട്ടു. പുതിയ നായകന്റെ കീഴിൽ ഭേദപ്പെട്ട പ്രകടനം നടത്തി എങ്കിലും അതൊന്നും പ്ലേ ഓഫിൽ എത്താൻ മതിയാകുമായിരുന്നില്ല.
ഇപ്പോഴിതാ ധോണിയെ അൺക്യാപ്ഡ് കളിക്കാരനായി നിലനിർത്താൻ ഫ്രാഞ്ചൈസിയെ അനുവദിക്കുന്ന പഴയ നിയമം നടപ്പിലാക്കാൻ സൂപ്പർ കിംഗ്‌സ് ബിസിസിയോട് അഭ്യർത്ഥിച്ചു കഴിഞ്ഞിരിക്കുകയാണ്. ESPNCricinfo പ്രകാരം, 2021 വരെ നിലനിന്നിരുന്ന ഒരു നിയമം പുനഃസ്ഥാപിക്കണമെന്ന് ചെന്നൈ ബിസിസിഐയോട് അഭ്യർത്ഥിച്ചു. അഞ്ച് വർഷത്തിലേറെയായി വിരമിച്ചിട്ടുണ്ടെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്ക് അൺക്യാപ്പ്ഡ് കളിക്കാരായി മത്സരിക്കാൻ ഈ നിയമം താരങ്ങളെ അനുവദിച്ചിരുന്നു. ഇതാണ് തിരികെ കൊണ്ടുവരാൻ ചെന്നൈ ആവശ്യപ്പെട്ടിരിക്കുന്നത്.
2022 മെഗാ ലേലത്തിന് മുന്നോടിയായി നാല് കളിക്കാരെ നിലനിർത്താൻ ടീമുകൾക്ക് അനുമതി നൽകിയിരുന്നു. ഒരു ടീമിന് നിലനിർത്താൻ കഴിയുന്ന കളിക്കാരുടെ എണ്ണം കൂട്ടണമെന്ന് പല ഫ്രാഞ്ചൈസികളും ആവശ്യപ്പെട്ടിരുന്നു. ധോണിയെ അൺക്യാപ്പായി നിലനിർത്താൻ സിഎസ്‌കെയ്ക്ക് അനുമതി ലഭിച്ചാൽ, അത് ഫ്രാഞ്ചൈസിക്ക് അവരുടെ ടീമിനെ ശക്തിപ്പെടുത്താൻ സഹായിക്കും.
2020 ഓഗസ്റ്റിൽ മഹി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ഈ നിയമം വന്നാൽ അറ്റ് ചെന്നൈക്ക് അനുഗ്രഹമാകും. എന്നാൽ, സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യാ മാരൻ സിഎസ്‌കെയുടെ വാദത്തെ അനുകൂലിച്ചില്ല. അത് ധോണിയെയും അദ്ദേഹത്തിൻ്റെ വിപണി മൂല്യത്തെയും അനാദരിക്കുമെന്നാണ് അവരുടെ അഭിപ്രായം.
Read more
മറ്റ് ഫ്രാഞ്ചൈസികൾ കാവ്യ പറഞ്ഞത് അംഗീകരിക്കുകയും ബിസിസിഐയോട് ഈ നിയമം വേണ്ട എന്ന് പറയുകയും ചെയ്തിരിക്കുകയാണ്.