IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്‌സ് 163 നു ഓൾ ഔട്ട്. 300 റൺസ് അടിക്കാൻ കെല്പുള്ള ടീം എന്ന് പലരും വിധിയെഴുതിയ ഹൈദരാബാദ് ഓൾ ഔട്ട് ആയതിൽ നിരാശരാണ് ആരാധകർ. ബാറ്റിംഗിൽ സൺ റൈസേഴ്‌സ് താരങ്ങളിൽ അങ്കിത് വർമ്മ 41 പന്തിൽ 6 ഫോറും 5 സിക്സറുമടക്കം 71 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച പിന്തുണ നൽകിയില്ല. മത്സരത്തിൽ സൺ റൈസേഴ്സിന്റെ അഞ്ച് വിക്കറ്റുകളും സ്വാന്തമാക്കിയത് ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കാണ്.

ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ബാറ്റ്‌സ്മാന്മാർ ഏറ്റവും കൂടുതൽ അടിക്കുന്നത് സ്പിൻ ബൊള്ളർമാർകെട്ടാണ്. എന്നാൽ ഐപിഎലിൽ ബാറ്റ്‌സ്മാന്മാർ ഏറ്റവും കൂടുതൽ ഭയക്കുന്ന ബോളറാണ് ഡൽഹി ക്യാപിറ്റൽസ് താരം കുൽദീപ് യാദവ്. കഴിഞ്ഞ മത്സരങ്ങളിലായി താരത്തിന്റെ പന്തുകളിൽ അടിക്കാൻ ശ്രമിച്ചവരെ എല്ലാം വിക്കറ്റുകളാക്കിയിരിക്കുകയാണ് അദ്ദേഹം. ഇന്ന് നടന്ന മത്സരത്തിൽ നാല് ഓവറിൽ നിന്നായി 22 റൺസ് വഴങ്ങി കുൽദീപ് 3 വിക്കറ്റുകളാണ്‌ സ്വന്തമാക്കിയത്.

Read more

സൺ റൈസേഴ്സിനായി ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക് ശർമ്മ 1 റൺ നേടി റൺ ഔട്ട് ആയി. തുടർന്ന് ഇഷാൻ കിഷൻ 5 പന്തിൽ 2 റൺസ് നേടി പുറത്തായി. ഇതോടെ ഡൽഹിക്കെതിരെ മികച്ച ഇന്നിങ്‌സ് പടുത്തുയർത്താൻ ടീമിന് സാധിക്കാതെയായി. ആരാധകർ ഒരുപാട് പ്രതീക്ഷ അർപ്പിച്ച താരമാണ് ട്രാവിസ് ഹെഡ്. എന്നാൽ 12 പന്തിൽ 4 ഫോർ നേടി 22 റൺസ് സംഭാവന ചെയ്തു അദ്ദേഹവും നിരാശ സമ്മാനിച്ചു. ഹെൻറിച്ച് ക്ലാസ്സൻ 19 പന്തിൽ 32 റൺസ് നേടി. ബാക്കി വന്ന താരങ്ങൾ ആരും തന്നെ രണ്ടക്കം കടന്നില്ല.