IPL 2025: നീയൊക്കെ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, ആ ഒരു കാര്യത്തിൽ ഞാൻ നിരാശനാണ്: അമ്പാട്ടി റായുഡു

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിയോട് ചെന്നൈ പരാജയം ഏറ്റുവാങ്ങിയിരുന്നു. 50 റൺസിന്റെ തോൽവി ചെന്നൈ ഏറ്റുവാങ്ങിയപ്പോൾ കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും ബാംഗ്ലൂർ ചെന്നൈയെ കശക്കിയെറിഞ്ഞെന്ന് പറയാം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ തുടക്കം മുതൽ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146റൺസിൽ അവസാനിച്ചു. 41 റൺസെടുത്ത രച്ചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നു.

എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് ഓർഡറിൽ താൻ നിരാശനാണ് എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ചെന്നൈ താരം അമ്പാട്ടി റായുഡു. നല്ല പന്തുകൾ നേരിടണമെങ്കിൽ നല്ല ബാറ്റ്‌സ്മാൻമാരെ കൃത്യ പൊസിഷനുകളിൽ ഇറക്കണം എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

അമ്പാട്ടി റായുഡു പറയുന്നത് ഇങ്ങനെ:

” ചെന്നൈയുടെ മിഡിൽ ഓർഡർ ബാറ്റ്‌സ്മാൻമാരുടെ പ്രകടനത്തിൽ ഞാൻ സംപൃപ്തനല്ല. നല്ല പന്തുകൾ നേരിടണമെങ്കിൽ നല്ല ബാറ്റ്‌സ്മാൻമാരെ കൃത്യ പൊസിഷനുകളിൽ കളിക്കണം. ഋതുരാജ് ഗെയ്ക്വാദ് ഓപണിംഗിൽ കളിക്കണം, കൂടാതെ രവീന്ദ്ര ജഡേജ ഒരു പൊസിഷൻ നേരത്തെ കളിക്കണം. എം എസ് ധോണി ലോവർ ഓർഡറിൽ കളിക്കരുത്. മാത്രമല്ല ചെന്നൈ സ്പിൻ ബോളേഴ്സിനെതിരെ കളിക്കുന്നില്ല” അമ്പാട്ടി റായുഡു പറഞ്ഞു.