ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആറാമത്തെ കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ 2025-ൽ ഇറങ്ങാൻ പോകുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുന്നോടിയായി, മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയുമായുള്ള ഒരു പ്രത്യേക അഭിമുഖം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ടീമിലെ യുവതാരങ്ങളുടെ പങ്ക് ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
രാജ്യത്തുടനീളമുള്ള യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും, അവരുടെ ക്യാമ്പുകളിൽ അവരെ പരിപോഷിപ്പിക്കുന്നതിനും, ഐപിഎല്ലിൽ അവസരങ്ങൾ നൽകുന്നതിനും മുംബൈ ഇന്ത്യൻസ് ഏറ്റവും മികച്ച ഓപ്ഷനിൽ ഒന്നായിട്ടാണ് അറിയപ്പെടുന്നത്. അത്തരമൊരു ഉദാഹരണമാണ് മലയാളി താരവും സീസണിലെ ചെന്നൈക്ക് എതിരെ തിളങ്ങിയതുമായ മലയാളി വിഘ്നേഷ് പുത്തൂർ. ആഭ്യന്തര മത്സരങ്ങൾ ഒന്നും കളിക്കാതെ താരത്തെ മുംബൈ സ്‌കൗട്ട് ഒപ്പം കൂട്ടുക ആയിരുന്നു.
തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ താരങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ “ഈ വർഷം കാര്യങ്ങൾ മാറി മാറിയും. ഞങ്ങളോടൊപ്പം ചേർന്ന പുതിയ കളിക്കാരാണ് ടീമിന്റെ ഊർജ്ജം. തിലക്, സൂര്യ, ഹാർദിക് എന്നിവരെപ്പോലുള്ള താരങ്ങൾ ഞങ്ങളോടൊപ്പം വർഷങ്ങളായി ഉണ്ട്.”
കഴിഞ്ഞ മൂന്ന് വർഷമായി തിലക് വർമ്മ എന്ന താരം ടീമിൽ ഉള്ളപ്പോൾ ഉള്ള മാറ്റത്തെക്കുറിച്ചും അദ്ദേഹം ഇങ്ങനെ പറഞ്ഞു- ” 19 വയസ്സുള്ള ഒരു ചെറുപ്പക്കാരനായാണ് തിലക് ടീമിലെത്തിയത്. തിലക് വർമ്മ ആദ്യമായി ടീമിൽ ചേർന്നത് എനിക്ക് ഓർമ്മയുണ്ട് – അവൻ വളരെ ലജ്ജാശീലനും ഒരു മൂലയിൽ നിശബ്ദമായി ഇരിക്കുന്നവനും ആയിരുന്നു. മൂന്ന് വർഷമായി അദ്ദേഹം ഈ ടീമിനായി കളിക്കുന്നു. ഇപ്പോൾ പുതിയ കളിക്കാരെ സ്വാഗതം ചെയ്യുന്നത് അദ്ദേഹമാണ്. എല്ലാവരും ഹാപ്പി ആയി ഇരിക്കണം എന്നാണ് അവൻ ആഗ്രഹിക്കുന്നത്” രോഹിത് പറഞ്ഞു.