IPL 2025: ഫെരാരി മേടിചിട്ട് അതുമായി മാർക്കറ്റിൽ പോകുന്നത് എന്തിന്, ഇറക്കി വിടുക അതിനെ റേസിംഗ് ട്രാക്കിലേക്ക്; സൂപ്പർ താരത്തെ ഉപയോഗിക്കേണ്ട രീതിയിൽ ഉപദേശവുമായി ആകാശ് ചോപ്ര

ഐപിഎൽ 2025-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉപയോഗിക്കുന്ന ബാറ്റിംഗ് ഓർഡറിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചോദ്യം ചെയ്തുകൊണ്ട് രംഗത്ത്. ഐപിഎൽ 2025 ലേലത്തിൽ, വെങ്കിടേഷ് അയ്യറെ അഞ്ചാം നമ്പറിൽ ഇറക്കാൻ ആണോ ഫ്രാഞ്ചൈസി 23.75 കോടി രൂപയ്ക്ക് വാങ്ങിയതാണോ എന്ന് അദ്ദേഹം ചോദിച്ചു.

ഇന്ന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഐപിഎൽ 2025-ലെ 15-ാം മത്സരത്തിൽ കെകെആർ സൺറൈസേഴ്‌സ് ഹൈദരാബാദിനെ (എസ്ആർഎച്ച്) നേരിടും. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്.

‘ആകാശ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ,  കെകെആർ അവരുടെ ബാറ്റിംഗ് ഓർഡർ മാറ്റുകയും വെങ്കിടേഷിനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു.

“കൊൽക്കത്തയുടെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, അവർ അവരുടെ ബാറ്റിംഗ് ഓർഡർ ശരിയാക്കണമെന്ന് എനിക്ക് തോന്നുന്നു. അവരുടെ ബാറ്റിംഗ് ഓർഡർ ശരിയല്ല . ക്വിന്റൺ ഡി കോക്കും സുനിൽ നരേനും ഓപ്പണർമാർ. ആ കാര്യം കുഴപ്പമില്ല. എന്നിരുന്നാലും ശേഷം രഹാനെ മൂന്നാം സ്ഥാനത്തും അങ്ക്രീഷ് രഘുവംശി നാലാം സ്ഥാനത്തും വരുന്നു.” ചോപ്ര പറഞ്ഞു

“വെങ്കിടേഷ് അയ്യർക്ക് അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ആണോ നിങ്ങൾ ഇത്രയും പണം നൽകിയത്? അദ്ദേഹം മൂന്നാം സ്ഥാനത്ത് ഇറങ്ങണം. നിങ്ങൾക്ക് അദ്ദേഹത്തിൽ ഒരു ഓപ്പണറെയും കിട്ടും. എന്നിരുന്നാലും, നിങ്ങൾ അദ്ദേഹത്തെ അഞ്ചാം സ്ഥാനത്ത് അയയ്ക്കുന്നു. അതിനർത്ഥം നിങ്ങൾ ഒരു ഫെരാരി മേടിച്ചെങ്കിലും ചാന്ദ്‌നി ചൗക്കിലോ ക്രോഫോർഡ് മാർക്കറ്റിലോ ഓടിക്കുന്ന പോലെയാണ്. നിങ്ങൾ ഒരു ഫെരാരി എടുത്തിട്ടുണ്ടെങ്കിൽ, അത് വേഗത്തിൽ റേസ് ട്രാക്കിലേക്ക് അയയ്ക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

“വെങ്കിടേഷ് അയ്യർ അഞ്ചാം സ്ഥാനത്തേക്ക് പോയാൽ, റിങ്കു സിംഗ് ആറാം സ്ഥാനത്തും, ആൻഡ്രെ റസ്സൽ ഏഴാം സ്ഥാനത്തും, രാമൻദീപ് സിംഗ് എട്ടാം സ്ഥാനത്തും. അന്ന് (മുംബൈ ഇന്ത്യൻസിനെതിരെ) മനീഷ് പാണ്ഡെയെ അവർ ഇറക്കി. രാമൻദീപ് 9-ാം സ്ഥാനത്താണ് വന്നത്. എനിക്ക് ആ നീക്കം മനസ്സിലായില്ല,” ചോപ്ര പറഞ്ഞു.

മുംബൈയിൽ നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആൻഡ്രെ റസ്സലിനും രാമൻദീപ് സിങ്ങിനും മുന്നിൽ മനീഷ് പാണ്ഡെയെ അയച്ചു. എന്നിരുന്നാലും, ആ നീക്കം പ്രതീക്ഷിച്ച ഫലം നൽകിയില്ല, കൊൽക്കത്ത 116 റൺസിന് പുറത്താവുകയും എട്ട് വിക്കറ്റിന് കളി തോൽക്കുകയും ചെയ്തു.

Read more